ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് നെല്‌ളെ ഹാര്‍പര്‍ ലീ അന്തരിച്ചു. 89 വയസ്സായിരുന്നു. വംശീയതയെ പ്രതിപാദ്യമാക്കി രചിച്ച ‘ടു കില്‍ എ മോക്കിങ് ബേഡ്’ 1961ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിരുന്നു.

നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം മൂന്നു കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. 1960ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാം ഭാഗമായ ‘ഗോ സെറ്റ് എ വാച്ച്മാന്‍’ 2015ലാണ് പുറത്തിറങ്ങിയത്. 1926 ഏപ്രില്‍ 28ന് അലബാമയിലെ മോണ്‍റിവില്ലയിലാണ് നെല്‌ളെ ജനിച്ചത്.

അലബാമ സര്‍വകലാശാലയിലെ പഠനത്തിനുശേഷം 1949ല്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയ അവര്‍ എയര്‍ലൈന്‍ റിസര്‍വേഷന്‍ ക്‌ളര്‍ക്കായിരിക്കെയാണ് ‘ടു കില്‍ എ മോക്കിങ് ബേഡ്’ രചിച്ചത്. ഇതിന്റെ ചലച്ചിത്ര രൂപവും ഹിറ്റായിരുന്നു. 2007ല്‍ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here