നെവാഡയില്‍ നടന്ന ഡെമോക്രാറ്റിക് കോക്കസില്‍ വിജയിച്ചതോടെ ഹില്ലരി ക്ലിന്റന്റെ സ്ഥാനാര്‍ഥിത്വം യാഥാര്‍ഥ്യമാകുമെന്നുറപ്പായി. എതിരാളി വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സിനെ 52-48 ശതമാനം വോട്ടുകള്‍ക്കാണു ഹില്ലരി പിന്നിലാക്കിയത്.

ഇതോടെ 11 സ്റ്റേറ്റുകളില്‍ മാര്‍ച്ച് ഒന്നിനു നടക്കുന്ന സൂപ്പര്‍ ട്യൂസ്‌ഡേ പ്രൈമറികളില്‍ ഹില്ലരിയുടെ സാധ്യത ഉയര്‍ന്നു.ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ച വച്ച സാന്‍ഡേഴ്‌സ് സൂപ്പര്‍ റ്റ്യൂസ്‌ഡേയില്‍ മികച്ച നേട്ടം കൈവരിക്കുമെന്നു അവകാശപ്പെട്ടു.

പ്രെമറികള്‍ എങ്ങനെ ആയാലും ഹില്ലരിക്ക് സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പായിട്ടുണ്ട്. പാര്‍ട്ടി ഭാരവാഹികളാണു സൂപ്പര്‍ ഡെലിഗേറ്റുകള്‍. പ്രെമറിയ്‌ലെ ഫലം നോക്കാതെ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്കു പാര്‍ട്ടി കണ്‍ വന്‍ഷനില്‍ വോട്ട് ചെയ്യാം. കണ്‍ വന്‍ഷനില്‍ കൂടുതല്‍ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിക്കുന്നയാള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും. നെവാഡ കോക്കസില്‍ ലാസ് വേഗസിലുള്ള ഫോമ നേതാവ് പന്തള്‍ം ബിജു തോമസുംപ്രതിനിധിയായിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രെമറി നടന്ന സൗത്ത് കരലിനയില്‍ പ്രതീക്ഷിച്ച പോലെ ഡൊണള്‍ഡ് ട്രമ്പ് വിജയിച്ചു.

രണ്ടാം സ്ഥാനത്ത് ക്യൂബന്‍ വംശജരായ ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസും ഫ്‌ളോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോയും തൊട്ടു തൊട്ടുണ്ട്. മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷ്, ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിക്ക് എന്നിവര്‍പത്തു ശതമാനത്തില്‍ താഴെ മാത്രം വോട്ട് നേടി.

ഇതേത്തുടര്‍ന്ന് ജെബ് ബുഷ് മത്സരരംഗം വിടുന്നതായി പ്രഖ്യാപിച്ചു. അയോവ, ന്യു ഹാമ്പ്ഷയര്‍, സൗത്ത് കരലിന എന്നിവിടങ്ങളിലെ ജനങ്ങളുടെ വിധിയെഴുത്ത് മാനിച്ച് മത്സരം അവസാനിപ്പിക്കുന്നതായിബുഷ് പറഞ്ഞു. രണ്ട് പ്രസിഡന്റുമാരെ നല്‍കിയ ബുഷ് കുടുംബത്തില്‍ നിന്നു മൂന്നാമതൊരു പ്രസിഡന്റ് വരാനുള്ള സാധ്യത ഇല്ലാതായി.

ഡിബേറ്റില്‍ മോശം പ്രകടനം കാഴ്ച വച്ച് ന്യു ഹാമ്പ്ഷയറില്‍ പിന്നോക്കം പോയ റൂബിയോയുടെ തിരിച്ചു വരവാണിത്. ഇന്ത്യാക്കാരിയായ സൗത്ത് കരലിന ഗവര്‍ണര്‍ നിക്കി ഹേലി റുബിയോയെ എന്‍ഡൊഴ്‌സ് ചെയ്തത് റൂബിയോയുടേ സാധ്യത വര്‍ദ്ധിപ്പിച്ചു. എന്നു മാത്രമല്ല റൂബിയോക്കൊപ്പം ഹേലി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനും സാധ്യതയേറി.

തീവ്ര നിലപാടുള്ള ട്രമ്പും ടെഡ് ക്രൂസും പ്രസിഡന്റായി വിജയിക്കാന്‍ സാധ്യതയില്ലെന്നും അതിനാല്‍ റൂബിയോയെ സ്ഥാനാര്‍ഥിയാക്കണമെന്നുമുള്ള ചിന്താഗതി പാര്‍ട്ടിയില്‍ സജീവമാണു. റൂബിയോക്ക് രാഷ്ട്രീയ പുനര്‍ജന്മം നല്‍കിയ വ്യക്തി എന്ന നിലയില്‍ഹേലിയുടെ സ്റ്റാറ്റസും ഉയര്‍ന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രെമറി സൗത്ത് കരലിനയില്‍ അടുത്ത ശനിയാഴ്ചയാണു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോക്കസ് നെവാഡയില്‍ ഈ ചൊവ്വാഴ്ചയും നറ്റക്കും.

എന്തായലും അടുത്ത പ്രസിഡന്റ് ഈ 5 പേരില്‍ ഒരാളാകുമെന്നുറപ്പയി-ഹില്ലരി ക്ലിന്റന്‍, ബെര്‍ണി സാന്‍ഡേഴ്‌സ്, ഡൊണള്‍ഡ് ട്രമ്പ്, ടെഡ് ക്രൂസ്, മാര്‍ക്കോ റുബിയോ.

അതിര്‍ത്തിയില്‍ മതൈല്‍ കെട്ടണമെന്നു പറയുന്നയാല്‍ ക്രിസ്ത്യാനിയല്ല എന്നു ട്രമ്പിനെതിരെ മാര്‍പാപ്പ പരാമര്‍ശം നടത്തിയെങ്കിലുംഇവാഞ്ചലിക്കല്‍ വിഭാഗം കൂടുതലുള്ള സൗത്ത് കരലിനയില്‍ അതിനു പ്രതികരണമുണ്ടായില്ല.

ജെബ് ബുഷ് രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയ റൂബിയോ ബുഷിനെ കടത്തി വെട്ടി. നിക്കി ഹേലി ബുഷിനെ പിന്തുണക്കുമെന്നാണു ആദ്യം കരുതിയിരുന്നത്. എന്നാല്‍ അവര്‍ റൂബിയോക്കൊപ്പം ചേര്‍ന്നതോടെ സ്ഥിതി മാറി

LEAVE A REPLY

Please enter your comment!
Please enter your name here