ചൈനയുടെ ഏഴ് സൂപ്പര്‍ കമ്പ്യൂട്ടിംഗ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ചൈനീസ് സൈന്യമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നടപടി. ടിയാന്‍ജിന്‍ ഫൈറ്റിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഷാങ്ഹായ് ഹൈ-പെര്‍ഫോമന്‍സ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ഡിസൈന്‍ സെന്റര്‍, സണ്‍വേ മൈക്രോ ഇലക്ട്രോണിക്സ്, നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് സെന്റര്‍ ജിനാന്‍, നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് സെന്റര്‍ ഷെന്‍ഷെന്‍, നാഷണല്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് സെന്റര്‍ വുക്സി, നാഷണല്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് സെന്റര്‍ ഷെങ്ഷ്വ എന്നീ കമ്പനികളെയാണ് അമേരിക്കന്‍ വാണിജ്യ വിഭാഗം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന്  വാണിജ്യ സെക്രട്ടറി ഗിന എം റെയ്മണ്ടോ പറഞ്ഞു. അത്യാധുനീക സൈനിക ആയുധ നിര്‍മ്മാണത്തിന് സൂപ്പര്‍ കമ്പ്യൂട്ടിംഗ് സാദ്ധ്യതകള്‍ ഏറെ നിര്‍ണായകമാണ്. അമേരിക്കയുടെ സാങ്കേതിക വിദ്യകള്‍ കൈക്കലാക്കാന്‍ ചൈനയെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here