പി പി ചെറിയാന്‍ 

ഗാര്‍ലന്റ് (ഡാളസ്): ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു. ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 8 മുതല്‍ 1 വരെ കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് സംഘടിപ്പിച്ച കോവിഡ് വാക്സീന്‍ ക്ലിനിക് വിജയകരമായി .

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഡോസ് വാക്സീനാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക് .ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചു  വിതരണം. ചെയ്തതെന്നു. അസോസിയേഷന്‍ ഭാരവാഹികളായ ദാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ പറഞ്ഞു .ഐ. വര്‍ഗീസ്  കോവിഡ്  വാക്സിന്‍ ക്ലിനിക്  കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു .

ജോര്‍ജ് ജോസഫ് വിലങ്ങോലില്‍  ടോമി നെല്ലുവേലില്‍, ഷിജു അബ്രഹാം ,അനസ്വര്‍ മാംമ്പിള്ളി , ദീപക് നായര്‍, ഹരിദാസ് തങ്കപ്പന്‍, ദീപ സണ്ണി , പി ടി സെബാസ്‌റ്യന്‍ ,കെ എച്ചു ഹരിദാസ്, രാജന്‍ ഐസക്, ബോബന്‍ കൊടുവത്തു തുടങ്ങിയവര്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു. കേരളം അസോസിയേഷനു പാന്‍ണ്ടമിക്കിനിടയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഇങ്ങനെയൊരു വാക്സിന്‍ ക്ലിനിക് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും തുടര്‍ന്നുള്ള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ വിധ സഹകരണവും അഭ്യര്‍ഥിക്കുന്നതായും അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here