പി പി ചെറിയാന്‍ 

ന്യൂയോര്‍ക്ക്: യു.എസ്. ഗവണ്‍മെന്റ് ബയോ മെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് അതോറിട്ടി , നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓക്കുപ്പേഷണല്‍ സേഫ്റ്റ് ആന്‍ഡ് ഹെല്‍ത്തുമായി സഹകരിച്ച് മാസ്‌ക് ഇനോവേഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. അമേരിക്കയിലുള്ളവര്‍ക്കു മാത്രം പങ്കെടുക്കാവുന്ന ഈ മല്‍സരത്തില്‍ വിജയികളാക്കുന്നവര്‍ക്ക് 500,000 ഡോളറിന്റെ സമ്മാനം ലഭിക്കും.

പുതിയ ടെക്‌നോളജി ഉപയോഗിച്ചു വൈറസിനെ പ്രതിരോധിക്കുന്നതിന് സൗകര്യപ്രദമായ, കാര്യക്ഷമമായ , ചിലവു കുറഞ്ഞ മാസ്‌കുകള്‍ ഡിസൈന്‍ ചെയ്യുന്നവരില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക. ആഗോളാടിസ്ഥാനത്തില്‍ പബ്‌ളില്‍ ഹെല്‍ത്ത് ഏജന്‍സികള്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് തുടര്‍ന്നും മാസ്‌ക് ധരിക്കുവാന്‍ നിര്‍ബന്ധിതമാകുന്ന പശ്ചാത്തലത്തിലാണ് പുതിയതരം മാസ്‌കുകളുടെ ലഭ്യതയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്.

രണ്ടു ഘട്ടമായിട്ടാണ് അവസാന വിജയികള നിര്‍ണയിക്കുക. ആദ്യം ഡിസൈനും പിന്നെ പിന്നീട് പ്രൂഫ് ഓഫ് കണ്‍സെപ്റ്റും. എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞാലും തുടര്‍ന്നും മാസ്‌കും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും വേണ്ടി വരുമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 131 മില്യന്‍ ജനങ്ങളെ വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടെന്നും, 2.85 മില്യന്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പടുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 31 മുതല്‍ ആരംഭിച്ച മാസ്‌ക് ഇനൊവേഷന്‍ ചലഞ്ചില്‍ ഏപ്രില്‍ 2 ആണ് ഡിസൈന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. BARDAയുടെ വെബ് സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

( https://app.reviewr.com/BARDA/site/BARDAchallenge )

 

LEAVE A REPLY

Please enter your comment!
Please enter your name here