ചൈനീസ് സര്‍ക്കാരിനെതിരെ സംസാരിച്ചതിനെത്തുടര്‍ന്ന് ആലിബാബ സ്ഥാപകന്‍ ജാക്ക് മായെ കാണാതായ സംഭവം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഏറെ നാളത്തെ തിരോധാനത്തിനു ശേഷമാണ് അദ്ദേഹം പിന്നീട് സമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ ആലിബാബ ഗ്രൂപ്പിന് 280 കോടി ഡോളര്‍ പിഴയിട്ടിരിക്കുകയാണ് ചൈനീസ് അധികൃതര്‍. 2019ലെ കമ്പനിയുടെ വരുമാനത്തിന്റെ നാല് ശതമാനമാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. കുത്തക വിരുദ്ധ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് കമ്പനിക്ക് പിഴയിട്ടിരിക്കുന്നത്.