99ാം വയസ്സില്‍ എലിസബത്ത് രാജ്ഞിയെ വിട്ടു പിരിഞ്ഞ ഫിലിപ്പ് രാജകുമാരന് രാജകീയ യാത്രയയപ്പ് നല്‍കി ബ്രിട്ടണ്‍. വിട വാങ്ങല്‍ വിളിച്ചറിയിച്ചുകൊണ്ട് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ പള്ളിമണികള്‍ 99 തവണ മുഴങ്ങി. ലണ്ടനിലും എഡിന്‍ബറയിലുമെല്ലാം 41 വീതം ആചാര വെടികള്‍ മുഴക്കിയാണ് പ്രീയപ്പെട്ട ഫിലിപ്പ് രാജകുമാരന് രാജ്യം യാത്രയപ്പ് നല്‍കിയത്.

ഫിലിപ്പ് രാജകുമാരന്റെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് എട്ട് ദിവസത്തെ ദുഖാചരണത്തിന് തുടക്കമായിട്ടുണ്ട്. ലണ്ടന്‍, എഡിന്‍ബെറ, കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ്, ജിബ്രാള്‍ട്ടര്‍ എന്നിവിടങ്ങളില്‍ ഫിലിപ്പ് രാജകുമാരന്റെ മരണം ഔപചാരികമായി പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ ഉച്ചയ്ക്കാണ് ആചാരവെടി മുഴങ്ങിയത്. 17ന് വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. അന്തരിച്ച രാജകുമാരന് ആദരമര്‍പ്പിച്ച് പാര്‍ലമെന്റ് ജനസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും.

 

LEAVE A REPLY

Please enter your comment!
Please enter your name here