പി പി ചെറിയാന്‍ 

കാലിഫോര്‍ണിയ: വീടിനകത്ത് ഒത്തു ചേര്‍ന്നുള്ള ബൈബിള്‍ പഠനം, പ്രെയര്‍ മീറ്റിംഗ് എന്നിവയ്ക്ക് കാലിഫോര്‍ണിയ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രിംകോടതി നീക്കം ചെയ്തു. ഏപ്രില്‍ 9 വെള്ളിയാഴ്ച നാലിനെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് സുപ്രിംകോടതി നിയന്ത്രണം എടുത്തു മാറ്റിയത്. സുപ്രിംകോടതി ജഡ്ജി ഉള്‍പ്പെടെ നാലുപേര്‍ നിയന്ത്രണത്തെ അനുകൂലിച്ചു.

കോവിഡ് മഹാമാരി വ്യാപകമായതിനെത്തുടര്‍ന്നാണ് കാലിഫോര്‍ണിയ സര്‍ക്കാര്‍ വീടുകളില്‍ പ്രാര്‍ത്ഥനയും ബൈബിള്‍ പഠനവും നടത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണമമേര്‍പ്പെടുത്തുന്നതിന് മുന്‍പ്, ഷോപ്പിംഗിനും സിനിമാ തിയേറ്ററുകളിലും കൂടി വരുന്ന റിസ്‌കിനെക്കുറിച്ച് പഠിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വീടുകളില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ കൂടി വരുന്നതിനു മാത്രം അനുമതി നല്‍കിയപ്പോള്‍ മറ്റു പല സ്ഥലങ്ങളിലും ഇതില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചു കൂടുന്നതിന് കൃത്യമായ നിയന്ത്രണങ്ങള് ഏര്‍പ്പെടുത്തിയിട്ടില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. കാലിഫോര്‍ണിയ ഗവര്‍ണര്‍ കോവിഡ് മഹാമാരിയുടെ മറവില്‍ ഏര്‍പ്പെടുത്തിയ മതപരമായ ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് നിരവധി കോടതി വ്യവഹാരങ്ങളാണ് പല കോടതികളിലായി ഫയല്‍ ചെയ്യപ്പെട്ടത്.

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here