കോവിഡ് രണ്ടാം തരംഗത്തില്‍ തീവ്ര വ്യാപനം തടയുന്നതിനായി പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഇന്ത്യയ്ക്ക് 135 കോടി രൂപയുടെ മെഡിക്കല്‍ സഹായം പ്രഖ്യാപിച്ച് ഗൂഗിള്‍. ഓക്സിജന്‍ പരിശോധന കിറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയ്ക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ ഗ്രാന്റും ഈ സഹായത്തില്‍ ഉള്‍പ്പെടും. ഗൂഗിള്‍ ജീവനക്കാര്‍ ക്യാമ്പെയിനിലൂടെ നല്‍കിയ സഹായവും ഇതില്‍ ഉള്‍പ്പെടുന്നു. 900 ഗൂഗിളേഴ്സില്‍ നിന്നുമായി 3.7 കോടി രൂപയാണ് സമാഹരിച്ചത്. ഗീവ് ഇന്ത്യ, യൂണിസെഫ് എന്നിവയിലൂടെയാകും ഗൂഗിള്‍ ഇന്ത്യയില്‍ സഹായമെത്തിക്കുക.

യുണിസെഫിലൂടെ ഓക്സിജന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പരിശോധന കിറ്റുകള്‍ ഉള്‍പ്പെടെയുള്ളവ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യും.  ഗീവ് ഇന്ത്യയിലൂടെ രാജ്യത്ത് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ പ്രതിദിന ചെലവുകള്‍ക്കായി പണം നല്‍കി സഹായിക്കാനാണ് തീരുമാനമെന്ന് ഗൂഗിള്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here