മൂന്നാം പരീക്ഷണ പറക്കലാണ് വിജയകരമായി പൂര്‍ത്തിയാക്കി നാസയുടെ ഹെലികോപ്റ്റര്‍ ഇന്‍ജെന്യൂറ്റി. ചൊവ്വയില്‍ ഹെലികോപ്റ്ററുകള്‍ പറത്താനാകുമോ എന്ന പരീക്ഷണമാണ് ഇതോടെ വിജയം കണ്ടത്. ഗുരുത്വാകര്‍ഷണ പ്രശ്നങ്ങളേയും ശക്തമായ കാറ്റിനേയും അതിജീവിച്ച് ചൊവ്വയില്‍ ഹെലികോപ്റ്ററുകള്‍ പറത്താനാകുമെന്ന് വ്യക്തമാക്കി അന്‍പത് മീറ്റര്‍ ഉയരത്തിലാണ് ഇന്‍ജെന്യൂറ്റി പറന്നത്.

ആകെ 80 സെക്കന്റ് സമയമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ആകെ 1.8 കിലോഗ്രാമാണ് ഇന്‍ജെന്യൂറ്റിയുടെ ഭാരം. ആദ്യഘട്ടത്തില്‍ 30 സെന്റീമീറ്റര്‍ മാത്രം ഉയരത്തില്‍ നടത്തിയ പരീക്ഷണം അഞ്ചു മീറ്ററിലേക്കും തുടര്‍ന്ന് അമ്പത് മീറ്ററിലേയ്ക്കും ഉയര്‍ത്തി. ആദ്യ ഘട്ട പറക്കല്‍ കഴിഞ്ഞ തിങ്കളാഴ്ചയും രണ്ടാം ഘട്ടം വ്യാഴാഴ്ചയും നടത്തിയശേഷമാണ് ഇന്നലെ മൂന്നാം ഘട്ട പരീക്ഷണം നാസ നടത്തി വിജയം ആവര്‍ത്തിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here