ആസ്ട്രസിനെക്കയുടെ 60 മില്യണ്‍ കൊവിഡ് വാക്‌സിന്‍ കയറ്റി അയക്കാനൊരുങ്ങി അമേരിക്ക. അടുത്ത കുറച്ച് മാസത്തേക്ക് ആസ്ട്രസിനെക്ക വാക്‌സിനുകളുടെ ആവശ്യം രാജ്യത്ത് ഇല്ലെന്നും അതുകൊണ്ട് മിച്ചമുള്ള വാക്‌സിന്‍ ആവശ്യക്കാര്‍ക്കായി നല്‍കുകയാണെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോര്‍ഡിനേറ്റര്‍ ജെഫ് സെയ്ന്റ്‌സ് പറഞ്ഞു. ഫൈസര്‍, മോഡേണ എന്നിവയുടെ വാക്‌സിനുകളാണ് അമേരിക്കയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

നിലവില്‍ രാജ്യത്ത് ശേഖരത്തിലുള്ള വാക്‌സിനാണ് കയറ്റി അയക്കുന്നത്. ആസ്ട്രസിനെക്ക വാക്‌സിന്‍ ഇപ്പോള്‍ അമേരിക്കയില്‍ ഉപയോഗിക്കുന്നില്ലാത്തതിനാലാണ് വാക്‌സിന്‍ ആവശ്യക്കാര്‍ക്കായി കയറ്റി അയക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ മാസം മെക്‌സിക്കോയ്ക്കും കാനഡയ്ക്കും നാല് മില്യണ്‍ വാക്‌സിനുകളാണ് അമേരിക്ക നല്‍കിയത്. വാക്‌സിനുകളുടെ ഗുണനിലവാരും സുരക്ഷയും ഉറപ്പ് വരുത്തിയ ശേഷമാകും ഇവ കയറ്റി അയക്കുക

 

LEAVE A REPLY

Please enter your comment!
Please enter your name here