കോവിഡ് വ്യാപനം അവസാനിച്ചാലും ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് തുടരുകയാണെങ്കില്‍ വായുവിലൂടെ പകരുന്ന രോഗങ്ങളെ അകറ്റി നിര്‍്തതാന്‍ സാധിക്കുമെന്ന് മുതിര്‍ന്ന പകര്‍ച്ചവ്യാധി വിദഗ്ദ്ധനായ ഡോ.ആന്റണി ഫൗച്ചി. കോവിഡ് അവസാനിച്ചാലും ആളുകള്‍ മാസ്‌ക് ധരിക്കുന്നത് തുടരുന്നതാണ് നല്ലത്െന്നും ഫൗച്ചി അഭിപ്രായപ്പെട്ടു. നിലവില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതിനാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനൊപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ടെന്നും ഫൗച്ചി അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനം പൂര്‍ണ്ണമായും തടയുന്നതിന് മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കുക എന്നത് മാത്രമാണ് പ്രതിവിധിയെന്നും ഫൗച്ചി പറഞ്ഞു. രാജ്യത്തെ എഴുപത് ശതമാനത്തോളം ആളുകള്‍ക്ക് ജൂലൈ ആദ്യ വാരത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കും എന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം നിറവേറ്റാന്‍ സാധിച്ചാല്‍ കോവിഡ് വ്യാപനം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൗച്ചി കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here