രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയും സഖ്യസേനകളും ഉപയോഗിച്ചിരുന്ന വിമാനതാവളം സ്വന്തമാക്കാനൊരുങ്ങി ചൈന. പസഫിക്കിലെ നിലവിലെ സാഹചര്യത്തെ നേരിടാനാണ് ചൈന ഹവായ് ദ്വീപ സമൂഹത്തില്‍ നിന്നും 1800 മൈലുകള്‍ മാത്രം ദൂരത്തുള്ള കടലിലെ കിരിബാത്തി ദ്വീപ സമൂഹം ലക്ഷ്യം വെയ്ക്കുന്നത്. ഹവായ് ദ്വീപിന്റെ സമീപപ്രദേശം വടക്കന്‍ അമേരിക്കയുടേയും ന്യൂസിലന്റിന്റേയും മദ്ധ്യത്തില്‍ വരുന്ന സ്ഥലമാണ് കിരിബാത്തി.

റിബണ്‍ ആകൃതിയില്‍ നീണ്ടുകിടക്കുന്ന കിരിബാ ത്തി ആകെ 15 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണത്തിലാണുള്ളത്. ഗോത്രവര്‍ഗ്ഗത്തില്‍പെട്ട ഇരുപതുപേരാണ് നിലവില്‍ ആ ദ്വീപില്‍ താമസിക്കുന്നത്. കിരിബാത്തി ദ്വീപ സമൂഹം സ്വന്തമാക്കുന്നതിലൂടെ പസഫിക്കിലെ ഏത് എതിര്‍പ്പും സ്വന്തം രാജ്യത്തുനിന്നല്ലാതെ നേരിടാന്‍ ചൈനയ്ക്ക് സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഇവിടം മികച്ച സൈനിക താവളമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയെന്നതാണ് അടുത്ത ലക്ഷ്യം.

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here