ജനാധിപത്യസര്‍ക്കാറിനെ അട്ടിമറിച്ച് മ്യാന്‍മറില്‍ ഭരണം നടത്തുന്ന സൈനിക ഭരണകൂടത്തിന് യാതൊരു സാമ്പത്തിക സഹായവും ചെയ്യരുതെന്ന് ഐക്യരാഷ്ട്രസഭയില്‍ പ്രമേയം. സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ നേരിടാന്‍ ഏകപോംവഴി സാമ്പത്തിക ഉപരോധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. മ്യാന്‍മറിന്റെ പ്രതിനിധി കിയാ മോ തൂന്‍ തന്നെയാണ് ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

സാമ്പത്തികമായ എല്ലാ ഒഴുക്കും നിലച്ചാല്‍ മാത്രമേ സൈനിക ഭരണകൂടം മ്യാന്‍മറില്‍ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുകയുള്ളുവെന്ന് കിയാ മോ തൂന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ മ്യാന്‍മറിലെ സൈനിക ഭരണത്തിന്‍ കീഴിലുള്ള കമ്പനികളെ സാമ്പത്തികമായോ വാണിജ്യ പരമായോ പ്രോത്സാഹിപ്പിക്കരുതെന്നും യാതൊരു സാമ്പത്തിക സഹായവും ചെയ്യരുതെന്നും കിയാ മോ തൂന്‍ ആവശ്യപ്പെട്ടു.  ഐക്യരാഷ്ട്രസഭ മ്യാന്‍മര്‍ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും സൈനിക നീക്കത്തെ തുടര്‍ന്ന് വീടും നാടും വിട്ടവരെ അഭയാര്‍ത്ഥികളായി പരിഗണിക്കാന്‍ പ്രദേശത്തെ മറ്റ് രാജ്യങ്ങള്‍ തയ്യാറാകണമെന്നും തൂന്‍ അഭ്യര്‍ത്ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here