ലണ്ടനിലെ ലൂട്ടന്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എയര്‍പോര്‍ട്ടിന് മുന്നിലെ  ഡ്യൂട്ടി ഫ്രീ ഷോപ്പിന് മുന്‍പിലാണ് യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. കയ്യിലിരുന്ന ബാഗുകളും പെട്ടികളും ഉപയോഗിച്ച് യാത്രക്കാര്‍ തമ്മില്‍ തല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യാത്രക്കാര്‍ സംഘം ചേര്‍ന്നാണ് പരസ്പരം മര്‍ദ്ദിക്കുന്നത്. കാലില്‍ കിടന്ന ഷൂസുകള്‍ ഊരിയും ചിലര്‍ പരസ്പരം മര്‍ദ്ദിക്കുന്നുണ്ട്.

എന്താണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നത് ഇതുവരെ വ്യക്തമല്ല. എന്തോ കാരണത്തിന്റെ പേരിലുണ്ടായ വാക്കേറ്റം പിന്നീറ്റ് സംഘര്‍ഷത്തിലേക്ക് വഴി മാറിയതാണെന്നാണ് അനുമാനിക്കുന്നത്. പരസ്പരം കൂട്ടത്തല്ല് നടക്കുന്നതിനിടെ ചില യാത്രക്കാര്‍ ഇതിനിടയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് 17 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുളള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം മെയ് 14നാണ് എയര്‍പോര്‍ട്ടില്‍ സംഘര്‍ഷം നടന്നതെന്ന് പോലീസ് അറിയിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here