ലോകത്താകമാനം വിവിധ രാജ്യങ്ങള്‍ക്കായി അമേരിക്ക എട്ടുകോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. കുറഞ്ഞത് എട്ടുകോടി വാക്‌സിന്‍ തുടക്കത്തില്‍ രാജ്യങ്ങള്‍ക്കായി നല്‍കാന്‍ ലോകാരോഗ്യസംഘടനാ സംവിധാനം വഴി പദ്ധതിയൊരുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിലവില്‍ അമേരിക്ക സഹായം നല്‍കിക്കൊണ്ടിരിക്കുന്ന ഇന്ത്യ, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക എന്നാണ് സൂചന.

ലോകത്താകമാനം കുറഞ്ഞത് എട്ടുകോടി വാക്‌സിന്‍ തുടക്കത്തില്‍ രാജ്യങ്ങള്‍ക്കായി നല്‍കാന്‍ ലോകാരോഗ്യസംഘടനാ സംവിധാനം വഴി പദ്ധതിയൊരുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ രണ്ടുകോടി വാക്‌സിനുകള്‍ ജൂണ്‍ മാസം അവസാനത്തോടെ രാജ്യങ്ങള്‍ക്ക് നല്‍കും. ഇതിനൊപ്പം 6 കോടി ആസ്ട്രാ സെനേകാ വാക്‌സിന്‍ അമേരിക്കയുടെ കൈവശം ഉള്ളത് ഡ്രഗ്‌സ് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ബൈഡന്‍ വ്യക്തിമാക്കി.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here