സോഷ്യല്‍മീഡിയയിലൂടെ വര്‍ഗ്ഗീയത പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകനെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമ സ്ഥാപനമായ സിഎന്‍എന്‍. 2014 മുതല്‍ തങ്ങളുടെ സ്ഥാപനത്തില്‍ കോളമിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന പാകിസ്താന്‍ സ്വദേശി അദീര്‍ രാജയ്‌ക്കെതിരെയാണ് സിഎന്‍എന്‍ നടപടി സ്വീകരിച്ചത്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ജൂതന്മാര്‍ക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിച്ചതിനാണ് കമ്പനി അദീറിനെതിരെ നടപടിയെടുത്തത്.

ജൂതന്മാര്‍ക്കെതിരായ ഹിറ്റ്‌ലറുടെ ക്രൂരതകളെ പ്രകീര്‍ത്തിച്ച അദീര്‍ ഇന്നത്തെ ലോകം ഹിറ്റ്‌ലറെ ആഗ്രഹിക്കുന്നുവെന്നായിരുന്നു ട്വീറ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഇയാള്‍ ട്വിറ്ററില്‍ സന്ദേശം കുറിച്ചത്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ സിഎന്‍എന്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകനെ പുറത്താക്കിയ വിവരം സിഎന്‍എസ് പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. അദീര്‍ ഇനി മുതല്‍ സിഎന്‍എന്‍ ചാനലിലെ ജീവനക്കാരനായിരിക്കില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here