കോവിഡിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്ന് ട്രംപ് ഭരണകൂടത്തില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ വൈറസിന്റെ ഉറവിടം മൂടിവെയ്ക്കാനാണ് ശ്രമിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പ്രവേശിക്കാന്‍ അന്താരാഷ്ട്ര സംഘത്തിന് അനുമതി നിഷേധിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് പോംപിയോ ആരോപിച്ചു.

ഭാവിയിലും ചൈനയില്‍ നിന്നും ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. ജൈവയുദ്ധത്തിനുളള സാദ്ധ്യതകളും തളളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ ചൈന സുതാര്യമായ നിലപാടുകളല്ല സ്വീകരിച്ചതെന്നും അതാണ് നിരവധി ലോകരാജ്യങ്ങള്‍ക്ക് തന്നെ വെല്ലുവിളിയായി മാറിയതെന്നും നിലവിലെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണും ആരോപിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here