അമേരിക്കയെ നേരിടാന്‍ ചൈന ആണവായുധ പ്രത്യാക്രമണം നടത്താന്‍ പദ്ധയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം. അമേരിക്ക ആണവായുധം പ്രയോഗിച്ചാല്‍ അവസാന കൈ എന്ന നിലയില്‍ തിരികെ ആണവായുധം തന്നെ പ്രയോഗിക്കാനുള്ള ശേഷിയാണ് ചൈന നേടുന്നത്. ഇന്ന് ലോകസൈനികശക്തികളില്‍ ആണവായുധത്തെ പ്രതിരോധിക്കാനും ഉടന്‍ തിരിച്ചടിക്കാനുമുള്ള ശേഷി അമേരിക്കയ്ക്കും റഷ്യയ്ക്കും മാത്രമാണുള്ളതെന്നും പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ ഏത് ആഘാതത്തിനും തിരിച്ചടിയായി ആണവായുധ പ്രത്യാക്രമണം എന്ന ചിന്തയാണ് ബീജിംഗിന്റേതെന്നാണ് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ പ്രതിരോധരംഗത്ത് പഠിക്കുന്ന പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരായ ഡേവിഡ് ഇഗ്‌നേഷ്യസും ഫ്രെഡ് കാപ്ലാനും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പ്രതിരോധ വിദഗ്ധര്‍ ഗൗരവമായെടുത്തിരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here