2011ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നതിന് സ്വതന്ത്ര കമ്മീഷനെ നിയമിച്ചതിന് സമാനമായി ജനുവരി ആറിന് നടന്ന കാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സ്വതന്ത്ര കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണം സഭ പാസാക്കി.

നിയമനിര്‍മ്മാണത്തിനായി ഓരോ പാര്‍ട്ടിയും ദേശീയ സുരക്ഷയിലും നിയമപാലകരിലും വൈദഗ്ധ്യമുള്ള അഞ്ച് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കും. ട്രംപ് അനുകൂല കലാപകാരികള്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനായി നടത്തിയ ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സംഘം സുരക്ഷാ പോരായ്മകള്‍ പരിശോധിക്കും.

ഭാവിയില്‍ സമാനമായ ആക്രമണങ്ങള്‍ തടയുന്നതിനുള്ള ആശയങ്ങളും ശുപാര്‍ശകളും ഉള്‍പ്പെടുത്തി വര്‍ഷാവസനത്തോടെ റിപ്പോര്‍ട്ട് പുറപ്പെടുവിക്കാന്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തും. 252-175 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സഭയില്‍ തീരുമാനം പാസായത്. 35 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കൂടി പിന്തുണച്ചതോടെ ബില്ല് എളുപ്പത്തില്‍ പാസാവുകയായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here