മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഡൊണാള്‍ഡ് ട്രംപിനെ ഭ്രാന്തന്‍, അഴിമതിക്കാരന്‍, റേസിസ്റ്റ്, സെക്‌സിസ്റ്റ് പിഗ്ഗ് തുടങ്ങിയ വാക്കുകളാല്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്ന പുസ്തകത്തിലെ വിവരങ്ങള്‍ പുറത്ത്. എഡ്വേര്‍ഡ്-ഐസക് ഡോവര്‍ എന്ന എഴുത്തുകാരന്റെ പബ്ലിഷ് ചെയ്യാനിരിക്കുന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒബാമയെക്കുറിച്ചും കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹം നടത്തിയ പ്രതികരണങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങളാണ് പുസ്തകത്തില്‍ പറയുന്നത്.

മെയ് 25നാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഒബാമ ട്രംപിനെ പരാമര്‍ശിച്ച വാക്കുകളെക്കുറിച്ചും അതിന് കാരണമായ സംഭവത്തെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പുസ്തകം പുറത്തിറങ്ങുന്നതിന് മുന്‍പ് അതിലെ ഉള്ളടക്കം സംബന്ധിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഡോവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒബാമയുടെയും ട്രംപിന്റെയും വക്താക്കള്‍ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ല.

 

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here