അമേരിക്കയില്‍ നിന്നുളള യുണൈറ്റഡ് എയര്‍ലൈന്‍സും ഡെല്‍റ്റാ എയര്‍ലൈനും ഇന്ന് ഇസ്രായേലിലെത്തും. ഹമാസിനെതിരായ പോരാട്ടത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് അമേരിക്കയില്‍ നിന്നുള്ള ഫ്‌ലൈറ്റുകള്‍ ഇസ്രയേലിലേക്ക് തിരിക്കുന്നത്. പന്ത്രണ്ട് ദിവസമാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം നീണ്ടുനിന്നത്.

അമേരിക്കയുടെ യുണൈറ്റഡ് എയര്‍ലൈന്‍സും ഡെല്‍റ്റയും യാത്രക്കാരുമായ ഇന്ന് രാത്രി 11 മണിക്ക് പുറപ്പെടുമെന്നാണ് വ്യോമയാന വകുപ്പ് അറിയിച്ചത്. ഇസ്രായേലി പൗരന്മാരാണ് വിമാനങ്ങളില്‍ ഇന്ന് യാത്രതിരിക്കുക. ജറുസലേം തീര്‍ത്ഥാടകരുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ജറുസലേം സന്ദര്‍ശിക്കാന്‍ എത്തുന്നത്. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള തീര്‍ത്ഥാടനത്തിന് ഇസ്രായേലില്‍ അനുമതിയുമുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here