ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊരുങ്ങി അമേരിക്ക. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനികരെ പിന്‍വലിച്ചാലും മേഖലയിലെ ഭീകരരുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനും അഫ്ഗാന്‍ ഭരണകൂടത്തിന് പിന്തുണനല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കാനും കഴിയുന്ന പദ്ധതിക്കാണ് അമേരിക്ക രൂപം നല്‍കുന്നത്. സെപ്തംബര്‍ 11നുള്ളിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനികരെ പിന്‍വലിക്കുക.

ഇതിനു ശേഷവും അഫ്ഗാനിലെ ഒരോ ഭീകരരുടെ ചലനങ്ങളും തിരിച്ചറിയാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നും രാഷ്ട്രീയ-സൈനിക വിഭാഗം ഉപമേധാവി ജനറല്‍. മാത്യൂ ജി. ട്രോലിംഗര്‍ പറഞ്ഞു. അമേരിക്കയുടെ പിന്മാറ്റത്തോടെ രണ്ടു സാദ്ധ്യതകളാണുള്ളതെന്നും വിലയിരുത്തപ്പെടുന്നു. ഒന്നുകില്‍ അഫ്ഗാന്‍ സൈന്യം താലിബാന്റെ ഭീകരത ഇല്ലാതാക്കും. അതല്ലെങ്കില്‍ താലിബാന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് മേല്‍ അധീശത്വം നേടും. രണ്ടു സാഹചര്യവും മുന്നില്‍ കണ്ടുള്ള അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്നാണ് സൂചന.

 

LEAVE A REPLY

Please enter your comment!
Please enter your name here