അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയിഡിന്റെ കുടുംബത്തെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ജോ ബൈഡന്‍.  മിനിയാപോളിസില്‍ പൊലീസുകാരുടെ  ക്രൂരമര്‍ദ്ദനത്തിനിരയായി ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുന്ന വേളയിലാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഫ്‌ലോയിഡിന്റെ കുടുംബത്തെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബൈഡന്‍ ഫ്‌ലോയിഡിന്റെ കുടുംബാംഗങ്ങളെ വൈറ്റ്ഹൗസിലേക്ക് വിളിച്ചിരിക്കുന്നത്.

തെറ്റിദ്ധാരണയുടെ പുറത്താണ് പോലീസ് ഫ്‌ലോയിഡിനെ പിടികൂടി മര്‍ദ്ദിക്കുന്നതും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുന്നതും. കൊലപാതകത്തില്‍ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ ടൗ താവോ, തോമസ് ലെയിന്‍, ജെ അലക്‌സാണ്ടര്‍ എന്നീ പോലീസുകാരും അറസ്റ്റിലായിരുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here