പന്ത്രണ്ട് ദിവസം നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പലസ്തീന് സഹായ വാഗ്ദാനവുമായി അമേരിക്ക. ഗാസയുടെ സ്ഥിതിഗതികള്‍ വിലയിരുത്തി, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്ര പിന്തുണ ഉറപ്പുവരുത്തുമെന്ന് അമേരിക്ക അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്.

പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനു ശേഷമാണ് ആന്റണി ബ്ലിങ്കന്‍ ഇക്കാര്യം അറിയിച്ചത്. പലസ്തീന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നേരത്തേ അറിയിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here