വീണ്ടും പുതിയ സേവനവുമായി ആമസോണ്‍. ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചുകൊണ്ടാണ് ഇത്തവണ ആമസോണ്‍ വ്യത്യസ്ഥത പുലര്‍ത്തിയിരിക്കുന്നത്. ആമസോണ്‍ ആപ്പിന്റെ ഭാഗമായാണ് മിനിടിവി അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് സ്ട്രീമിങ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മിനിടിവിക്ക് പണം കൊടുത്തുള്ള സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമില്ലെന്നതാണ് പ്രത്യേകത.

വെബ് സീരിസ്, കോമഡി ഷോ, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷന്‍ തുടങ്ങിയവ മിനിടിവിയില്‍ ലഭ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ എക്‌സ്‌ക്ലൂസീവ് വിഡിയോകള്‍ മിനി ടിവിയുടെ ഭാഗമായി എത്തുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here