കോവിഡ് വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഒരു മില്യണ്‍ ഡോളര്‍ സമ്മാനം 22കാരിക്ക്. ഒഹായോ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പദ്ധതിയില്‍ ക്ലീവ്ലാന്‍ഡിലുള്ള ബ്യൂഗെന്‍സ്‌കെ എന്ന 22 കാരിക്ക് സമ്മാനം ലഭിച്ചത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ കൊറോണ വാക്‌സിന്‍ എടുക്കാതെ മടിച്ചുനില്‍ക്കുന്ന പൗരന്മാരെ വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രഖ്യാപിച്ച വന്പന്‍ സമ്മാന പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു ഈ നറുക്കെടുപ്പ്.

മേയ് 26 നു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൈക്ക് ഡി വൈന്‍ ബേസ്‌ബോള്‍ ടിക്കറ്റുകളും ബിയറും ഒരു മില്യണ്‍ ഡോളറും ബ്യൂഗെന്‍സ്‌കെയ്ക്ക് സമ്മാനിച്ചു. സമ്മാനമായി കിട്ടിയ പണം ചാരിറ്റികള്‍ക്ക് സംഭാവന നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ ഭൂരിഭാഗവും നിക്ഷേപിക്കണമെന്നും ബ്യൂഗെന്‍സ്‌കെ പറഞ്ഞു. സിന്‍സിനാറ്റിയില്‍ ജിഇ ഏവിയേഷനായി ജോലി ചെയ്യുന്ന ഒരു മെക്കാനിക്കല്‍ എന്‍ജിനീയറാണ് ബ്യൂഗെന്‍സ്‌കെ.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here