പിപി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ബൈഡന്‍ കാമ്പിനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അവസാന അംഗം എറിക്ക് ലാന്‍ഡറിന് സെനറ്റിന്റെ അംഗീകാരം. മെയ് 28 വെള്ളിയാഴ്ച ചേര്‍ന്ന സെനറ്റാണ് ഐക്യകണ്ഠേന അംഗീകാരം നല്‍കിയത്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ ചുമതലയാണ് പ്രമുഖ ശാസ്ത്രജ്ഞനായ എറിക്ക് ലാന്ററിന് ലഭിക്കുക. ചരിത്രത്തിലാദ്യമായാണ് ഒ.എസ്.റ്റി.പി.യുടെ അദ്ധ്യക്ഷന് കാമ്പിനറ്റ് പദവി ബൈഡന്‍ അനുവദിച്ചത്.

ബൈഡന്‍ സത്യ പ്രതിജ്ഞ ചെയ്ത ജനുവരിമാസമാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തിരുന്നതെങ്കിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമനം ഇത്രയും വൈകിയത്. ടെന്നിസ്സിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം മാര്‍ഷാ ബ്ളാക്ക് ബേണ്‍ എപ്സ്റ്റെയ്നുമായുള്ള ലാന്ററിന്റെ ബന്ധത്തെ ചോദ്യം ചെയ്തിരുന്നു. ഒബാമ ഭരണത്തില്‍ സയന്‍സ് ആന്റ് ടെക്നോളജി പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ഓഫ് അഡ് വൈസേഴ്സ് ഉപാദ്ധ്യക്ഷനായിരുന്നു.

മോളിള്ളര്‍ ബയോളജിസ്റ്റായി അറിയപ്പെടുന്ന ലാന്റര്‍ ഇന്റര്‍നാഷ്ണല്‍ ഹൂമണ്‍ ജെനോം പ്രോജക്റ്റിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ഹൂമണ്‍ ഹിസ്റ്ററി തന്നെ മാറ്റി എഴുതുന്നതിന് ലാന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ നിന്നാണ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here