പുതിയ ദൗത്യവുമായി നാസ ഇനി ശുക്രനിലേക്ക്. ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രഹമായ ശുക്രനില്‍ ജീവജാലങ്ങള്‍ക്ക് സഹായകമാകുന്ന എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുകയാണ് ശുക്രനിലെ ദൗത്യത്തിലൂടെ ഉദ്ദേശിക്കുന്നത്. ുപ്പതുവര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷമാണ് നാസ ശുക്രനിലേക്ക് പോകാനൊരുങ്ങുന്നത്. 2028നും 2030നും ഇടയിലായാണ് ദൗത്യം നടക്കുക. ഗ്രഹത്തില്‍ നിരവധി വാതകങ്ങളും മൂലകങ്ങളുമുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

നാസയുടെ ദൗത്യത്തിന് ജര്‍മ്മനിയുടെ ഇന്‍ഫ്രാറെഡ് മാപ്പിംഗ് സംവിധാനവും, ഇറ്റലിയുടേയും ഫ്രാന്‍സിന്റേയും റഡാറുകളും ഉപയോഗിക്കുമെന്ന് നാസ ഡിസ്‌ക്കവറി ശാസ്ത്രവിഭാഗം മേധാവി ടോം വാഗ്‌നര്‍ അറിയിച്ചു. ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വിഷമയമായ വാതക സാന്നിദ്ധ്യമാണ് പ്രധാനപ്രശ്നമായി വിലയിരുത്തപ്പെടുന്നത്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here