അറുപത് ശതമാനം ഭക്ഷ്യ ഉത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സമ്മതിച്ച് ലോകോത്തര ബ്രാന്‍ഡായ നെസ്ലേ. ലോകവ്യാപകമായി കിറ്റ് കാറ്റ്, മാഗി നൂഡില്‍സ്, നെസ്‌കഫേ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് നെസ്‌ലേ വിറ്റുവരുന്നത്. ഇതില്‍ കോഫി ഒഴികെയുള്ള മിക്ക ഭക്ഷ്യ ഉത്പന്നങ്ങളും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് കണ്ടെത്തല്‍.

ഓസ്ട്രേലിയയുടെ ഫുഡ് റേറ്റിങ്ങില്‍ നെസ്ലേയുടെ 37 ശതമാനം ഉത്പന്നങ്ങള്‍ മാത്രമാണ് 3.5ന് മുകളില്‍ റേറ്റിങ് നേടിയത്. ഭക്ഷണ പാനീയങ്ങളുടെ കണക്കില്‍ 70 ശതമാനം ഉത്പന്നങ്ങളും ഗുണനിലവാരത്തിന്റെയോ ആരോഗ്യത്തിന്റെയോ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് കാണിക്കുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് വ്യക്തമാക്കിയ കമ്പനി ചില ഉത്പന്നങ്ങള്‍ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഉത്പന്നങ്ങള്‍ ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്നും, അവയിലെ പോഷകാഹരങ്ങളുടേയും മറ്റ് ആരോഗ്യപരമായ ഘടകങ്ങളുടേയും തോത് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here