ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി നാല്‍പ്പത്തിയേഴ് ലക്ഷം പിന്നിട്ടു. കോവിഡ് സ്ഥിരീകരിച്ച് ഇതുവരുടെ മരണപ്പെട്ടത് 37.62 ലക്ഷം ആളുകളാണ്. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ളത് അമേരിക്കയാണ്. മൂന്ന് കോടി നാല്‍പ്പത്തിരണ്ട് ലക്ഷം രോഗബാധിതരാണ് ഇവിടെയുള്ളത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച് അറുപത്തിയൊന്ന് ലക്ഷത്തോളമാളുകളാണ് ഇവിടെ മരണമടഞ്ഞത്.
വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം അമേരിക്കയില്‍ പതിനായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 2.90 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.53 ലക്ഷമായി. ബ്രസിലീന് ശേഷം ഫ്രാന്‍സിലും തുര്‍ക്കിയിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിരുള്ളത്.