ന്യൂ­ജേ­ഴ്‌സി: മ­ല­യാ­ളി അ­സോ­സി­യേഷന്‍ ഓ­ഫ് ന്യൂ­ജേ­ഴ്‌­സി­ (മഞ്ച്) പോ­ഷ­ക­സം­ഘ­ട­നകള്‍ പു­ന:സം­ഘ­ടി­പ്പി­ച്ചു. മ­ഞ്ചി­ന്റെ വി­മന്‍­സ് ഫോറം കോ ഓര്‍­ഡി­നേ­റ്റ­റാ­യി മരിയ തോ­ട്ടു­ക­ട­വി­ലി­നേയും കള്‍­ച്ച­റല്‍ പ്രോ­ഗ്രാം കോ ഓര്‍­ഡി­നേ­റ്റ­റാ­യി ഷൈ­നി രാ­ജു­വി­നെയും തെ­ര­ഞ്ഞെ­ടുത്തു. ഫ്രാന്‍­സി­സ് ത­ട­ത്തി­ലാണ് (ഉണ്ണി) മീഡിയ കോ ഓര്‍­ഡി­നേ­റ്റ­ര്‍. യൂത്ത് ക­മ്മി­റ്റി­ കോ ഓര്‍­ഡി­നേ­റ്റ­റായി ജോസ­ഫ് ആന്റണി (ജിന്‍­സ്)യെയും ചാ­രി­റ്റി സര്‍­വീസ് കോ ഓര്‍­ഡി­നേ­റ്റ­റാ­യി മ­നോ­ജ് വ­ട്ട­പ്പി­ള്ളി­ലി­നെയും തെ­ര­ഞ്ഞെ­ടുത്തു. മാസ് മീ­ഡിയ-സോ­ഷ്യല്‍ മീ­ഡി­യ­യുടെ അധി­ക ചു­മ­ത­ലയും ഫ്രാന്‍­സി­സ് ത­ട­ത്തി­ലി­നാ­യി­രി­ക്കും. ജോസഫ് ആന്റ­ണി­യാ­യി­രിക്കും വൈസ് കോ ഓര്‍­ഡി­നേ­റ്റ­ര്‍. യൂത്ത്് ക­മ്മി­റ്റി­യി­ലെ അ­സി­സ്റ്റന്റ് കോ ഓര്‍­ഡി­നേ­റ്റ­റാ­യി ജ­സ്­റ്റിന്‍ ഫി­ലി­പ്പി­നേയും തെ­ര­ഞ്ഞെ­ടുത്തു.

മ­ഞ്ച് മുന്‍­പ്ര­സിഡന്റ് ഷാ­ജി വര്‍­ഗീ­സി­നെ ബോര്‍ഡ് ഓ­ഫ് ട്ര­സ്റ്റി ചെ­യര്‍­മാ­നാ­യി നി­യ­മിച്ചു. ബോര്‍ഡ് ഓഫ് ട്ര­സ്റ്റി അം­ഗ­ങ്ങള്‍: ജോ­സ് കെ. ജോയി, ഉ­മ്മന്‍ ചാ­ക്കോ, രാ­ജു കെ. ജോയി, ഫ്രാന്‍­സി­സ് ത­ട­ത്തില്‍, ഗി­രീ­ഷ് നായര്‍, മാ­ധ­വന്‍ ബി നായര്‍, ജ­യിംസ് കെ. ജോയി, സജി­മോന്‍ ആന്റ­ണി.

ഭ­ര­ണ­സ­മി­തി പ്ര­സി­ഡന്റാ­യി സജി­മോന്‍ ആന്റ­ണി­യെ നേ­ര­ത്തെ തെ­ര­ഞ്ഞെ­ടു­ത്തി­രുന്നു. ഉ­മ്മന്‍ ചാ­ക്കോ (അ­നില്‍) – വൈ­സ് പ്ര­സി­ഡന്റ്, ഡോ. സുജ ജോ­സ് – സെ­ക്ര­ട്ട­റി, ര­ഞ്­ജി­ത് പിള്ള – ജോ­യിന്റ് സെ­ക്ര­ട്ട­റി, പിന്റോ ചാക്കോ ക­ണ്ണമ്പ­ള്ളി – ട്ര­ഷറര്‍, മ­ഞ്ചു ബി­നു പു­ളി­ക്കല്‍ – ജോ­യിന്റ് ട്ര­ഷ­റര്‍ എ­ന്നി­വര്‍ ഭാ­ര­വാ­ഹി­കളും ഷാ­ജി വര്‍­ഗീ­സ്, ഫ്രാന്‍­സി­സ് ത­ട­ത്തില്‍, ഷൈ­നി രാജു, ജ­യിം­സ് ജോയി, മാ­ധ­വന്‍ ബി നായര്‍, ലിന്റോ മാ­ത്യു, രാ­ജു ജോയി, ഗൗരി നായര്‍, മ­നോ­ജ് വ­ട്ട­പ്പി­ള്ളില്‍, ഷി­ജി മാ­ത്യു, ആന്റ­ണി കല്ല­കാ­വുങ്കല്‍, ജോ­സ് ജോയി, സ­ഞ്­ജീര്‍ നായര്‍, കു­രു­വിള ജോര്‍ജ്, മരിയ തോ­ട്ടു­ക­ട­വില്‍, സോ­ബിന്‍ ചാക്കോ, ജോസ­ഫ് ആന്റ­ണി എ­ന്നിവ­രെ എ­ക്‌­സി­ക്യൂ­ട്ടീ­വ് ക­മ്മി­റ്റി­യി­ലേ­ക്കു തെ­ര­ഞ്ഞെ­ടു­ത്തു.

മുന്‍ ­പ്ര­സിഡന്റ് ഷാ­ജി വര്‍­ഗീ­സി­ന്റെ അ­ധ്യ­ക്ഷ­ത­യില്‍ ഈ­സ്­റ്റ് ഹ­നോ­വ­റി­ലു­ള്ള ഹോ­ട്ടല്‍ ടി­ഫി­നില്‍ ചേര്‍ന്ന യോ­ഗ­ത്തി­ലാ­ണ് പുതി­യ ഭാ­ര­വാ­ഹിക­ളെ തെ­ര­ഞ്ഞെ­ടു­ക്കു­കയും എ­ക്‌­സി­ക്യൂ­ട്ടീ­വ് ക­മ്മി­റ്റി പു­ന­സം­ഘ­ടി­പ്പി­ക്കു­കയും ചെ­യ്­തത്. ആന്റ­ണി കല്ല­കാ­വു­ങ്കല്‍ വ­ര­ണാ­ധി­കാ­രി­യാ­യി­രുന്നു. ഇ­ന്ത്യന്‍ റി­പ്പ­ബ്ലി­ക്കന്‍ ദി­ന­ത്തില്‍ ന­ട­ന്ന ച­ട­ങ്ങില്‍ ഭാ­ര­വാ­ഹി­കള്‍ സ­ത്യ­പ്ര­തി­ജ്ഞ ചെ­യ്­ത് അ­ധി­കാ­ര­മേ­റ്റു. ­പ്ര­സിഡന്റ് സജി­മോന്‍ ആന്റ­ണി സ­ത്യ­വാച­കം ചൊല്ലി­ക്കൊ­ടുത്തു.

മ­ഞ്ചി­ന്റെ ബോര്‍ഡ് ഓ­ഫ് ട്ര­സ്­റ്റി ചെ­യര്‍­മാ­നാ­യി നി­യ­മി­തനാ­യ ഷാ­ജി വര്‍­ഗീ­സ് മ­ഞ്ചി­ന്റെ സ­ഥാ­പ­ക­നേ­താ­ക്ക­ളില്‍ ഒ­രാ­ളും ഫൗ­ണ്ടിം­ഗ് പ്ര­സി­ഡന്റും ആ­ണ്. ഓര്‍­ത്ത­ഡോ­ക്‌­സ് ടി­വി ഡ­യ­റ­ക്ടര്‍ ബോര്‍­ഡ് മെമ്പറും മലങ്ക­ര ഓര്‍­ത്ത­ഡോ­ക്‌­സ് സ­ഭ വട­ക്കു­കി­ഴ­ക്ക് (North East) ഭ­ദ്രാ­സ­നം കൗണ്‍­സില്‍ മെ­മ്പറും കൂ­ടിയാ­യ ഷാ­ജി ഇന്‍­ഫോ­സി­സ് ലി­മിറ്റ­ഡ് ടെ­ക്‌­നി­ക്കല്‍ ഹെ­ഡ് ആ­യി പ്ര­വര്‍­ത്തി­ക്കുന്നു. ഭാ­ര്യ സൂ­സന്‍ വര്‍­ഗീസ്. മ­ക്കള്‍ ടി­ഫാ­നി ലി­സ് വര്‍­ഗീസ്, ടി­യാ സൂ­സന്‍ വര്‍­ഗീസ്.

വിമന്‍­ഫോറം കോ ഓര്‍­ഡി­നേ­റ്റ­ര്‍ ആയി തെ­ര­ഞ്ഞടു­ക്ക­പ്പെട്ട മരിയ തോ­ട്ടു­ക­ട­വി­ല്‍ മി­ക­ച്ച സം­ഘാ­ട­കയും ഒ­ട്ട­നവ­ധി സം­ഘ­ട­ന­ക­ളു­ടെ നേ­താ­വു­മാ­ണ്. പാ­റ്റേ­ഴ്‌സണ്‍ സെന്റ് ജോര്‍­ജ് സീറോ മ­ല­ബാര്‍ വിമന്‍­സ് ഫോ­റം പ്ര­സി­ഡന്റ്, എ­ക്യൂ­മെ­നി­ക്കല്‍ ക്രി­സ്­ത്യന്‍ ഫെ­ലോ­ഷിപ്പ് ഓ­ഫ് ന്യൂ­ജേ­ഴ്‌­സി വി­മന്‍സ് ഫോറം പ്ര­സി­ഡന്റ്, ഗു­ഡ് സോള്‍­സ് ടോ­സ്­റ്റ് മാ­സ്‌­റ്റേ­ഴ്‌­സ് ഇന്റര്‍­നാ­ഷ­ണല്‍ സ്ഥാ­പ­ക നേ­താ­വ് തു­ടങ്ങി­യ നിരവധി സം­ഘ­ട­ന­ക­ളു­ടെ നേ­താ­വാണ്. അ­മേ­രി­ക്ക­യി­ലെ ഏ­ക മ­ല­യാ­ളി വ­നി­താ കൗ­ണ്ടി ലെ­ജി­സ്ലേ­ച്ചര്‍ ആനി പോ­ളി­ന്റെ സ­ഹോ­ദ­രി­യാണ്. കോം­പീ­റ്റന്റ് ക­മ്മ്യൂ­ണി­ക്കേ­റ്റര്‍, ഡി­സ്റ്റിം­ഗ്­ഷ്­ഡ് ടോ­സ്­റ്റ് മാ­സ്റ്റര്‍, കോം­പീ­റ്റന്റ് ലീ­ഡര്‍ തുട­ങ്ങി നി­രവ­ധി സര്‍­ട്ടി­ഫി­ക്ക­റ്റു­കള്‍ ക­ര­സ്ഥ­മാ­ക്കിയ തോമ­സ് തോ­ട്ടു­ക­ട­വില്‍ ആ­ണ് ഭര്‍­ത്താവ്. മക്കള്‍: എ­ലി­സബ­ത്ത് അ­ല­ക്‌­സാണ്ടര്‍, ആന്റണി തോ­ട്ടു­ക­ട­വില്‍, ചാര്‍­ലി ജ­യിം­സ്, ഷെ­റില്‍ ജോബി. മ­രു­മക്കള്‍: ജ­യ്‌­സണ്‍ അ­ല­ക്‌­സാണ്ടര്‍, ജോ­ബി ആ­ഗ­സ്തി.

മ­ഞ്ചി­ന്റെ സ്ഥാ­പ­ക­നേ­താ­ക്ക­ളില്‍ ഒ­ര­ാളായ ഷൈ­നി രാ­ജു മി­ക­ച്ച സം­ഘാട­ക, ക­മ്മ്യൂ­ണി­ക്കേ­റ്റര്‍ തു­ടങ്ങി­യ മേ­ഖ­ല­ക­ളില്‍ മിക­വ് തെ­ളി­യി­ച്ച വ്യ­ക്തി­യാണ്. മ­ഞ്ച് ബോര്‍ഡ് ഓ­ഫ് ട്ര­സ്­റ്റി അം­ഗവും റെ­സ്­പിറേറ്റ­റി തെ­റാ­പ്പി­സ്റ്റ് ആ­യ രാ­ജു ജോ­യി ആ­ണ് ഭര്‍­ത്താവ്. മക്കള്‍: ജഫ്രി ജോയി, ജാ­ക്വി­ലിന്‍ ജോ­യി.

ക­ഴി­ഞ്ഞ ര­ണ്ട് ദ­ശാ­ബ്ദ­ത്തി­ലേ­റെ­യാ­യി പ­ത്ര­പ്ര­വര്‍­ത്ത­ന­ത്തില്‍ മിക­വ് തെ­ളി­യി­ച്ച ഫ്രാന്‍­സി­സ് ത­ട­ത്തില്‍ പ്രമു­ഖ മ­ല­യാ­ളം മാ­ധ്യ­മ­ങ്ങളാ­യ ദീ­പി­ക, മംഗ­ളം തു­ടങ്ങി­യ പ­ത്ര­ങ്ങ­ളില്‍ പ­ത്ര­പ്ര­വര്‍ത്ത­നം നിര്‍­വ­ഹി­ച്ച­ശേ­ഷം 2006-ല്‍ അ­മേ­രി­ക്ക­യില്‍ കു­ടി­യേറി. തു­ടര്‍­ന്ന് നി­രവ­ധി മാ­ധ്യ­മ­ങ്ങ­ളില്‍ ഫ്രീ­ലാന്‍­സ് പ­ത്ര­പ്ര­വര്‍ത്ത­നം ന­ടത്തി­യ ഫ്രാന്‍­സി­സ് എം­സി­എന്‍ ടെ­ലി­വിഷ­ന്റെ ഡ­യ­റ­ക്ടര്‍ ബോര്‍­ഡ് അം­ഗവും അ­വ­താ­ര­ക­നു­മാ­യി പ്ര­വര്‍­ത്തി­ച്ചി­രു­ന്നു. 35 എപ്പി­സോ­ഡു­കള്‍ പൂര്‍­ത്തി­യാക്കി­യ ‘കര്‍­മ്മ­വീ­ഥി­യി­ലൂ­ടെ’ എ­ന്ന അ­ഭിമു­ഖ പ­രി­പാടി­യോ­ടെ ഡോ. ശ­ശി ത­രൂര്‍, കാര്‍­ഡി­നാല്‍ ജോര്‍­ജ് ആ­ല­ഞ്ചേരി, റാ­ണി ല­ക്ഷ്­മി ബാ­യി ത­മ്പു­രാട്ടി, സൂ­ര്യ കൃ­ഷ്­ണ­മൂ­ര്‍­ത്തി തു­ടങ്ങി­യ നി­നി­രവ­ധി പ്ര­ശ­സ്ത­രെ പ്ര­വാ­സി മ­ല­യാളി­കള്‍­ക്കു പ­രി­ച­യ­പ്പെ­ടുത്തി. പ്ര­വാ­സി യു­വ­ജ­ന­ങ്ങള്‍­ക്കു­വേ­ണ്ടി­യു­ള്ള ‘ഇ­ന്ത്യ ദിസ്് വീ­ക്ക’് എ­ന്ന പ്ര­തിവാ­ര ഇം­ഗ്ലീ­ഷ് വാര്‍­ത്താ ബു­ള്ള­റ്റി­ന്‍െ രച­ന, തി­രക്ക­ഥ, സം­വി­ധാ­നം നിര്‍­വ­ഹി­ച്ചി­രുന്നു. ധ­ന­ത­ത്വ­ശാ­സ്­ത്ര­ത്തില്‍ റാം­ചി സെന്റ് സേ­വ്യേ­ഴ്‌­സ് ഡീം­ഡ് യൂ­ണി­വേ­ഴ്‌­സി­റ്റി­യില്‍­നി­ന്ന് ഹോ­ണേ­ഴ്‌­സില്‍ ബി­രു­ദവും ന്യൂ­ജേ­ഴ്‌­സി റു­ട്‌­ഗേഴ്‌­സ് യൂ­ണി­വേ­ഴ്‌­സി­റ്റി­യില്‍­നി­ന്ന് ഹെല്‍­ത്ത് ഇന്‍­ഫര്‍­മേ­ഷന്‍ മാ­നേ­ജ്‌­മെന്റില്‍ ആമരരമഹമൗൃലമലേ റലഴൃലല (ആട) യും കോട്ടയം ഉകഖഅങ ­ല്‍­നി­ന്ന് ജേര്‍­ണ­ലി­സ­ത്തില്‍ പി­ജി ഡി­പ്ലോ­മ­യും നേ­ടി­യി­ട്ടു­ണ്ട്. 2013-ല്‍ ര­ക്താര്‍­ബു­ദം ബാ­ധി­ച്ച­തി­നേ­ത്തു­ടര്‍­ന്ന് മു­ഖ്യ­ധാ­രാ പ്ര­പ്ര­വര്‍­ത്ത­ന­ത്തില്‍­നിന്നും പൊ­തു­പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍­നിന്നും പി­ന്മാ­റി­യ­ശേ­ഷം രോഗ­ത്തെ അ­തി­ജീ­വി­ച്ച് സജീ­വ പ­ത്ര­പ്ര­വര്‍­ത്ത­ന-പൊ­തു­പ്ര­വര്‍­ത്ത­ന­രംഗ­ത്ത് ചു­വ­ടു­വ­യ്­ക്കു­ക­യാ­ണ് അ­ദ്ദേ­ഹം. ഐ­എം­ഐ ഡോ­ക്ടേ­ഴ്‌­സ് ഗ്രൂ­പ്പില്‍ അ­ക്യൂ­ട്ട് കെ­യര്‍ ന­ഴ്‌­സ് പ്രാ­ക്ടീ­ഷ­ണര്‍ നെ­സ്സി തോമസാ­ണു ഭാര്യ. ഐ­റീന്‍ എ­ലി­സ­ബ­ത്ത് ത­ട­ത്തില്‍, ഐസ­ക്ക് ഇ­മ്മാ­നു­വല്‍ ത­ട­ത്തില്‍ എ­ന്നി­വ­രാ­ണ് മക്കള്‍.

പോ­ളി­മര്‍ ടെക്‌­നോ­ള­ജി­യില്‍­നി­ന്ന് ബി­രു­ദം നേടി­യ മ­നോ­ജ് വ­ട്ട­പ്പി­ള്ളില്‍ മി­ക­ച്ച എ­ഴു­ത്തു­കാ­രനും സ­ഭാ­പഠ­ന­ത്തില്‍ അതീ­വ പാ­ണ്ഡി­ത്യ­മു­ള്ള വ്യ­ക്തി­യു­മാണ്. സെന്റ് ജോര്‍­ജ് സീറോ മ­ല­ബാര്‍ പ­ള്ളി­യി­ലെ മുന്‍ എ­ക്‌­സി­ക്യൂ­ട്ടീ­വ് ക­മ്മി­റ്റി അം­ഗ­മാ­യി­രു­ന്ന മ­നോ­ജ് ഡല്‍­ഹി­യി­ലെ പ്രവാ­സ ജീ­വി­ത­കാല­ത്ത് നി­രവ­ധി അ­ന്താ­രാ­ഷ്ട്ര ഫിലിം ഫെ­സ്­റ്റി­വ­ലുകളില്‍ പ­ങ്കെ­ടു­ക്കു­കയും നി­രൂ­പ­ണ­ങ്ങള്‍ ന­ട­ത്തു­കയും ചെ­യ്­തി­ട്ടുണ്ട്. യു­എം­ഡി­എന്‍­ജെ-യില്‍ നേ­ഴ്‌­സ് ആ­യ പ്രിയാ­മോള്‍ മ­നോ­ജ് ആ­ണ് ഭാര്യ. ജോയല്‍, ജോ­നാ എന്നി­വര്‍ മ­ക്കള്‍.

ന്യൂജേ­ഴ്‌­സി­യി­ലെ യു­വ­ജ­ന­ങ്ങള്‍­ക്കി­ട­യില്‍ ഏ­റെ പ്രി­യ­ങ്ക­രനായ ജോസ­ഫ് ആന്റണി (ജിന്‍സ്) അ­റി­യ­പ്പെ­ടു­ന്ന വാ­ഗ്മിയും സം­ഘാ­ട­കനും മി­ക­ച്ച പ്ര­ഭാ­ഷ­കനും ആണ്. യു­വ­ജ­ന­ങ്ങ­ളെ കോര്‍­ത്തി­ണ­ക്കു­ന്ന­തില്‍ ഏ­റെ­ മി­ക­വ് തെ­ളി­യി­ച്ച ജിന്‍സ് ഒ­ട്ടേ­റെ പ­രി­പാ­ടി­കള്‍­ക്ക് നേ­തൃത്വം നല്‍­കി­യി­ട്ടു­ണ്ട്. പാ­റ്റേ­ഴ്‌­സണ്‍ സെന്റ് ജോര്‍­ജ് സീറോ മ­ല­ബാര്‍ പ­ള്ളി­യില്‍ സി­സി­ഡി സ­ഹാ­ധ്യാ­പ­ക­നാ­യി പ്ര­വര്‍­ത്തി­ച്ചി­ട്ടുണ്ട്. പ­ള്ളി­യി­ലെ യൂ­ത്ത് വി­ഭാ­ഗ­ത്തി­ലെ സജീ­വ സം­ഘാ­ട­ക­നാ­യി­രുന്നു.getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here