മസാച്യുസെറ്റ്‌സ് തീരത്ത് തിമിംഗലത്തിന്റെ വായിലകപ്പെട്ട മുങ്ങല്‍ വിദഗ്ദന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെല്‍ഫ്‌ലീറ്റിലെ മുങ്ങല്‍ വിദഗ്ദനായ 56 കാരനായ മൈക്കല്‍ പാക്കാര്‍ഡാണ് മരണത്തിന്റെ വായില്‍ നിന്ന് അത്ഭുതകരമായി പരുക്കുകളോടെ രക്ഷപ്പെട്ടത്. കേപ് കോഡ് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിട്ടയച്ചു. തിമിംഗലത്തിന്റെ ആക്രമണം നടക്കുമ്പോള്‍ വെള്ളത്തില്‍ 45 അടി താഴ്ചയിലായിരുന്നു മൈക്കല്‍ പാക്കാര്‍ഡ്.

ആദ്യം താനൊരു സ്രാവിന് മുന്‍പിലാണ് അകപ്പെട്ടതെന്നാണ് മൈക്കല്‍ കരുതിയത്. എന്നാല്‍ പല്ലുകളമര്‍ന്നുള്ള വേദനയനുഭവപ്പെടാതിരുന്നപ്പോള്‍ തിമിംഗലമാണെന്ന് മനസ്സിലായത്. തിമിംഗലം തന്നെ പൂര്‍ണ്ണമായും വിഴുങ്ങിയെന്നും അകത്ത് ഇരുട്ട് മാത്രമായിരുന്നുവെന്നും മൈക്കല്‍ പറഞ്ഞു. തന്റെ ജീവിതം അവസാനിച്ചുവെന്നും ഇനിയൊരിക്കലും തനിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും മൈക്കല്‍ ഉറപ്പിച്ചു. അവസാനമായി താന്‍ പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ള തന്റെ ആണ്‍കുട്ടികളെക്കുറിച്ച് ഓര്‍ത്തുവെന്നും മൈക്കല്‍ പറയുന്നു.

ഏതാണ്ട് മുപ്പത് സെക്കന്റ് സമയമാണ് മൈക്കല്‍ തിമിംഗലത്തിന്റെ ഉള്ളിലുണ്ടായിരുന്നത്. ശ്വസിക്കാനുള്ള ഉപകരണം ശരീരത്തില്‍ ഉണ്ടായിരുന്നതിനാല്‍ ശ്വസനത്തിന് തടസ്സമനുഭവപ്പെട്ടിരുന്നില്ല. രക്ഷപ്പെടാനുള്ള അവസാന ശ്രമമായി തിമിംഗലത്തിന്റെ വായില്‍ക്കിടന്ന് ശക്തമായി മൂവ് ചെയ്തതിന്റെ ഫലമായി അത് മൈക്കലിനെ പുറത്തേക്ക് തുപ്പുകയായിരുന്നു. ഉടന്‍ തന്നെ മൈക്കലിന്റെ കൂടെ വെള്ളത്തിലുണ്ടായിരുന്ന സുഹൃത്ത് ജോസിയ മായോ അദ്ദേഹത്തെ കരയിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here