ചൈനയില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘ രാജഗോപാലിന് പുലിറ്റ്സര്‍ പുരസ്‌കാരം. ബസ്ഫീഡ് ന്യൂസില്‍ ജോലി ചെയ്യുന്ന മേഘയ്ക്ക് ഷിന്‍ജിയാങ് എന്ന പരമ്പരയ്ക്കാണ് അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിറ്റ്സര്‍.

ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് മേഘ ചൈനയിലെ മുസ്ലിംകള്‍ക്കായുള്ള തടങ്കല്‍ പാളയങ്ങളുടെ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. ഷിന്‍ജിയാങ്ങില്‍ 2017 മുതല്‍ മുസ്ലിംകളെ പാര്‍പ്പിക്കാനായി കൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ ഉയര്‍ന്നുവന്നതിനെപ്പറ്റിയും തടവുകാരെപ്പറ്റിയുമാണ് മേഘ റിപ്പോര്‍ട്ട് ചെയ്തത്. ആലിസണ്‍ കില്ലിങ്, ക്രിസ്റ്റോ ബുഷെക്ക് എന്നിവരുടെ സഹായത്തോടെ നിരവധി രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു.

260 ല്‍ കൂടുതല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഷിന്‍ജിയാങ്ങിലുണ്ടെന്നാണ് ഒടുവില്‍ മൂവരും ചേര്‍ന്ന് കണ്ടെത്തിയത്. ഇതില്‍ ചില കേന്ദ്രങ്ങള്‍ പതിനായിരത്തില്‍ കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ മാത്രം വലുപ്പമുള്ളതാണ്. പത്തു ലക്ഷം പേരെയെങ്കിലും ഇത്തരത്തില്‍ തടവിലാക്കിയിട്ടുണ്ടെന്നാണ് മേഘയുടെ കണ്ടെത്തല്‍. ചൈനീസ് തടവിലായിരുന്ന ഇരുപത്തഞ്ചോളം പേരെ നേരില്‍ കാണുകയും അവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്തു. പുരസ്‌കാര വിജയിക്ക് 15,000 ഡോളറാണ് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here