വികസ്വര രാഷ്ട്രങ്ങളെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ചൈന തയ്യാറാക്കിയ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിക്ക് കടിഞ്ഞാണിടാന്‍ കൂട്ടായ നീക്കവുമായി ജി7 രാഷ്ട്രങ്ങള്‍. ആഗോളതലത്തില്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കാനാണ് നീക്കം. വികസ്വര രാഷ്ട്രങ്ങള്‍ക്കായി 40 ട്രില്ല്യണ്‍ ഡോളര്‍ ഉപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ പണിയാനാണ് ഉദ്ദേശിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിനായി കൂടുതല്‍ പണം ചെലവാക്കും.

ജി7 രാഷ്ട്രങ്ങളുടെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ് എന്ന പേരിലായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ദരിദ്ര രാജ്യങ്ങളില്‍ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതും ഉയര്‍ന്ന നിലവാരമുള്ളതും സുതാര്യവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് സ്വീകരിക്കുക.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here