അമേരിക്കയില്‍ പോസ്റ്റല്‍ ജീവനക്കാര്‍ക്ക് ഭീഷണിയായി പട്ടികള്‍. കഴിഞ്ഞ വര്‍ഷം 6000 പോസ്റ്റല്‍ ജീവനക്കാര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്. യുനൈറ്റഡ് പോസ്റ്റല്‍ സര്‍വീസ് പുറത്തിറക്കിയ വാര്‍ഷീക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ സിറ്റികളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ക്ക് കടിയേറ്റത് ഹൂസ്റ്റണിലാണ്. രണ്ടാമത് കാലിഫോര്‍ണിയയിലും പിന്നീട് ന്യൂയോര്‍ക്കിലുമാണ് പോസ്റ്റല്‍ ജീവനക്കാര്‍ കൂടുതലായി പട്ടികളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.

അമേരിക്കയില്‍ ‘ഡോഗ് ബൈറ്റ് അവയര്‍നസ് വീക്ക്’ ആചരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തല്‍. മെയില്‍ ഡെലിവറി ചെയ്യാനായി വീടുകളില്‍ പോകുന്ന സമയത്താണ് പോസ്റ്റല്‍ ജീവനക്കാര്‍ക്ക് പട്ടികളുടെ കടിയേറ്റിട്ടുള്ളത്. കടിയേറ്റ് പരുക്ക് പറ്റിയ ജീവനക്കാര്‍ തങ്ങളുടെ ഇഞ്ച്വറി ക്ലെയിം ചെയ്യുന്നതിന് സൂപ്പര്‍വൈസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളും ഇതിനു പുറമേയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here