ചിക്കാഗോയില്‍ വീണ്ടും വെടിവെപ്പ്. നാലു പേര്‍ കൊല്ലപ്പെട്ടു. ചിക്കാഗോയില്‍ എംഗല്‍വുഡ് പരിസരത്തുള്ള ഒരു വീട്ടിലാണ് വെടിവെയ്പ്പുണ്ടായത്. വാക്കു തര്‍ക്കമാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. നാലു പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 25ഉം 23ഉം പ്രായമുള്ള രണ്ട് യുവാക്കള്‍ക്ക് തലയ്ക്ക് പിന്നിലായാണ് വെടിയേറ്റത്. ഒരു സ്ത്രീയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here