യുഎസ് നിര്‍മ്മിത കോവിഡ് വാക്സിനായ നോവവാക്സ് കൊറോണയ്‌ക്കെതിരെ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കമ്പനി നടത്തിയ പഠനം. ഗുരുതരമായ രോഗത്തിനെതിരെയും നോവവാക്‌സിന് 90.4% പ്രതിരോധ ശേഷിയുണ്ടെന്നാണ് അധികൃതരുടെ അവകാശ വാദം. വാര്‍ത്താക്കുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഎസിലും മെക്സിക്കോയിലുമായി 119 കേന്ദ്രങ്ങളിലായി 29,960 പേരിലാണ് പരീക്ഷണം നടത്തിയത്. ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വകഭേദത്തിനെതിരേയും വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഈ വര്‍ഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങുകയാണെന്ന് യുഎസ് ആസ്ഥാനമായ കമ്പനി അറിയിച്ചു. അംഗീകാരം ലഭിച്ചാല്‍ മാസം 100 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാകും ശ്രമിക്കുക. ഈ വര്‍ഷം അവസാനത്തോടെ 150 മില്യണ്‍ ഡോസുകള്‍ മാസം തോറും ഉത്പാദിപ്പിക്കാനാവുമെന്നും കമ്പനി പറയുന്നു. അതേസമയം നോവവാക്സ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനായി പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here