കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ രോഗത്തെ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന കോവിഡ് വാക്‌സിന്‍ ദീര്‍ഘകാലത്തേക്ക് ഫലപ്രാപ്തി ചെയ്യണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് കൂടി വേണമെന്ന് പഠനം. യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും ഇതും സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനം പൂര്‍ണ്ണമാണെങ്കിലും വാക്‌സിന്റെ ദീര്‍ഘകാല ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ കൂടി ലഭിച്ചാലേ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബൂസ്റ്റര്‍ ഡോസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും എയിംസിലെ ഡോക്ടറായ സഞ്ജീവ് സിന്‍ഹ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവെടിയരുത്. കോവിഡിന്റെ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here