കൊക്കോകോളാ കമ്പനിയുടെ വിപണിമൂല്യത്തിലുണ്ടായ വന്‍ ഇടിവിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. 73.02 ഡോളര്‍ ഓഹരിവിലയുണ്ടായിരുന്ന കമ്പനിക്ക് മണിക്കൂറുകള്‍കള്‍ക്കുള്ളില്‍ സംഭവിച്ച നഷ്ടം 520 കോടി ഡോളറാണ്. ഓഹരി വില 71.85 ആയി ആയി കുറഞ്ഞതാണ് ഈ നഷ്ടത്തിന് കാരണം.

അതേസമയം കമ്പനിയുടെ ഈ കനത്ത നഷ്ടത്തിന് കാരണം പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്നതാണ് പ്രത്യേകത. യൂറോ കപ്പിലെ പ്രസ്മീറ്റിനിടെ തനിക്ക് മുന്‍പില്‍ കുടിക്കാനായി വെച്ച കൊക്കോ കോള കുപ്പികള്‍ എടുത്തുമാറ്റിയ ക്രിസ്റ്റ്യാനോ വെള്ളത്തിന്റെ ബോട്ടില്‍ എടുത്തുയര്‍ത്തി വെള്ളമാണ് കുടിക്കേണ്ടതെന്ന് പറഞ്ഞിരുന്നു. വന്‍ പ്രചാരമാണ് ഈ സംഭവത്തിന് ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം വലിയ ചര്‍ച്ചയാവുകയും ചെയ്തു.

ക്രിസ്റ്റ്യാനോയുടെ പ്രസ്മീറ്റിന് പിന്നാലെയാണ് കൊക്കോ കോള കമ്പനിയുടെ ഓഹരിവിലയില്‍ വന്‍ ഇടിവുണ്ടായത്. അതേസമയം യൂറോകപ്പിലെ ഒദ്യോഗിക സ്‌പോണ്‍സര്‍ കൂടിയാണ് കൊക്കോ കോള കമ്പനി.

LEAVE A REPLY

Please enter your comment!
Please enter your name here