പി പി ചെറിയാന്‍

ഓസ്റ്റിന്‍: പാന്‍ഡമിക്കിനെ തുടര്‍ന്ന് ടെക്‌സസിലെ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നുവെങ്കില്‍ ഇപ്പോള്‍ കുത്തനെ താഴേക്ക് വന്നിരിക്കുകയാണെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഏപ്രിലില്‍ തൊഴിലില്ലായ്മ 12.5 ശതമാനമായിരുന്നതാണ് ഇപ്പോള്‍ 6.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.

കൂടുതല്‍ പേര്‍ ജോലിക്ക് പോയി തുടങ്ങിയതിനാല്‍ ഫെഡറല്‍ ജോബ്ലസ് അസിസ്റ്റന്റ് നിര്‍ത്തല്‍ ചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ ഗ്രേഗ് എമ്പട്ട് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല സഹായധനം ലഭിക്കാതായാല്‍ കൂടുതല്‍ തൊഴില്‍ അന്വേഷകര്‍ ഉണ്ടാകുമെന്നും ഗവണ്മെന്റ് പ്രതീക്ഷിക്കുന്നു. ടെക്‌സസിലെ തൊഴില്‍ രഹിത വേതനത്തിന് പുറമെ ലഭിച്ചിരുന്ന സപ്ലിമെന്റില്‍ ബെനഫിറ്റ് 300 ഡോളര്‍ ജൂണ്‍ 26 മുതല്‍ ലഭിക്കുകയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെക്‌സസ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായെന്നും കോവിഡ് കേസ്സുകള്‍ നാമമാത്രമായി മാറിയിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് മഹാമാരിയില്‍ ടെക്‌സസില്‍ മാത്രം 52300 മരണവും 2.98 മില്യണ്‍ കോവിഡ് കേസ്സുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ടെക്‌സസ് സംസ്ഥാനത്തെ കൗണ്ടി ഹാരിസും (6549) രണ്ടാമത് ഡാളസുമാണ് (4110).

 

LEAVE A REPLY

Please enter your comment!
Please enter your name here