പി പി ചെറിയാന്‍

കാലിഫോര്‍ണിയാ: കോവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് സാമ്പത്തിക ദുരിതത്തില്‍ കഴിയുന്നവര്‍ക്കു സന്തോഷവാര്‍ത്ത. താമസിക്കുന്ന അപ്പാര്‍ട്ടുമെന്റുകളില്‍ വാടക അടക്കുവാന്‍ കഴിയാത്തവരുടെ കുടിശ്ശിഖ മുഴുവന്‍ അടച്ചു വീട്ടുമെന്ന് കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍. വാടക ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഉടമസ്ഥര്‍ക്കും വാടക അടയ്ക്കാന്‍ പ്രയാസപ്പെടുന്ന താമസക്കാര്‍ക്കും ഗവര്‍ണ്ണറുടെ പുതിയ തീരുമാനം ആശ്വാസം നല്‍കുന്നതാണ്.

കാലിഫോര്‍ണിയായിലെ റന്റ് റിലീഫിനു വേണ്ടി അപേക്ഷിച്ച രണ്ട് ശതമാനത്തോളം പേര്‍ക്ക് ഇതിനകം തന്നെ വാടക കുടിശ്ശിഖ നല്‍കി കഴിഞ്ഞിട്ടുണ്ട്. 5.2 ബില്യണ്‍ ഫെഡറല്‍ സഹായമാണ് വാടകക്കാരുടെ കുടിശ്ശിഖ അടയ്ക്കുന്നതിന് പാക്കേജായി ലഭിച്ചിരിക്കുന്നത്. ഇത്രയും സംഖ്യ ആവശ്യത്തിനു മതിയാകുമെന്നാണ് കണക്കുകള്‍ ഉദ്ധരിച്ചു ഗവര്‍ണ്ണറുടെ സീനിയര്‍ ഉപദേഷ്ടാവ് ജെയ്സണ്‍ എലിയറ്റ് പറയുന്നത്.

മെയ് 31 വരെ 490 മില്യണ്‍ ഡോളര്‍ ലഭിച്ചതില്‍ ആകെ 32 മില്യണ്‍ മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്ന് എലിയറ്റ് അറിയിച്ചു. ഇതിനകം ജൂണ്‍ 30 വരെ കുടിയൊഴിപ്പിക്കലിന് ഗവണ്‍മെന്റ് മൊറോട്ടോറിസം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ സമാജികരുമായി ചര്‍ച്ച ചെയ്തു മൊറോട്ടോറിയം തിയ്യതി ദീര്‍ഘിപ്പിക്കുന്നതിന് ഗവണ്‍മെന്റു ആലോചിച്ചിരുന്നുവെന്നും ഈ സമയത്തിനുള്ളില്‍ അപേക്ഷകള്‍ പഠിച്ച് പരിഹാരം കണ്ടെത്തുവാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here