ബഹിരാകാശ യാത്ര നടത്താന്‍ തയ്യാറെടുക്കുന്ന ആമസോണ്‍ സിഇഒയും ശതകോടീശ്വരവുമായ ജെഫ് ബെസോസിനെ ഇനി ഒരിക്കലും ഭൂമിയില്‍ തിരികെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് നിവേദനം. 80,000 പേര്‍ ഒപ്പിട്ട കൂറ്റന്‍ നിവേദനം ചേഞ്ച്.ഒആര്‍ജി വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡി.സി കോമിക്സിലെ സൂപ്പര്‍ വില്ലന്‍ ലക്സ് ലൂതറിനെ പോലെയാണ് ബെസോസ് എന്നും ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തിയാണ് ബെസോസെന്നാണ് നിവേദനങ്ങളില്‍ പറയുന്നത്.

ലോകമാകെയുളളവ ഏറ്റെടുത്ത് ബെസോസ് സ്വന്തമാക്കുന്നതിന് മുന്‍പ് ഭൂമിയില്‍ നിന്ന് പുറത്താക്കാനുളള അവസാന അവസരമാണിതെന്നും നിവേദനത്തില്‍ പറയുന്നു. ശതകോടീശ്വരന്മാര് ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് നിവേദനത്തില്‍ ചിലരുടെ അഭിപ്രായം. ജെഫ് മാത്രമല്ല ബില്‍ ഗേറ്റ്‌സ്, ഇലോണ്‍ മസ്‌ക് എന്നിവരും ഭൂമിക്ക് ഭാരമാണെന്നും പറയുന്നുണ്ട്. അമസോണിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ശമ്പളമോ, ആനുകൂല്യങ്ങളോ നല്‍കാനാകാത്ത ബെസോസ് ഭൂമിയിലേക്ക് വരേണ്ടെന്നാണ് ചിലരുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here