നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് തടവില്‍ കഴിയുകയായിരുന്ന ആന്റിവൈറസ് സംരംഭകന്‍ ജോണ്‍ ഡേവിഡ് മക്കഫിയെ മരിച്ച നിലയില്‍ കണ്ടെത്തി. 75 വയസ്സായിരുന്നു. മക്കഫി ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ടെന്ന് ജയില്‍ വകുപ്പ് പ്രതികരിച്ചു. മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

2014-18 കാലയളവിലാണ് ഡേവിഡ് മക്കഫി നികുതി വെട്ടിപ്പ് നടത്തിയത്. അമേരിക്കയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മക്കഫി ദശലക്ഷക്കണക്കിന് ഡോളറിന്റെ വീഴ്ച വരുത്തിയിരുന്നു. ക്രിപ്റ്റോ കറന്‍സി, കണ്‍സള്‍ട്ടിംഗ് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് വന്‍ വരുമാനം നേടിയെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇദ്ദേഹം വീഴ്ച വരുത്തുകയായിരുന്നു.

നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മക്കഫിയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി സ്പെയിനിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് ഇപ്പോള്‍ മരണം സംഭവിച്ചിരിക്കുന്നത്. മക്കഫിയെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പാനിഷ് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അപ്രതീക്ഷിത മരണം. 1987ല്‍ കലിഫോര്‍ണിയയിലാണ് മക്കഫി അസോസിയേറ്റ്സ് എന്ന പേരില്‍ സോഫ്റ്റ്വെയര്‍ സ്ഥാപനം ആരംഭിച്ചത്. 1990ല്‍ 50 ദശലക്ഷം യു.എസ് ഡോളര്‍ വരുമാനം മക്കഫിക്കുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here