സലിം അയിഷ ( ഫോമാ പി.ആർ.ഓ )

ജനസേവന-കാരുണ്യ പ്രവർത്തനങ്ങളിലൂടെ  വടക്കേ അമേരിക്കയിലെ മലയാളികളുടെആശയും ഊർജ്ജവുമായ ഫോമാഅതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും പ്രവർത്തകർക്ക് കൂടുതൽ ഊർജ്ജം പകരുന്നതിനുകൂടുതൽ അംഗസംഘടനകളെ വ്യക്തമായ മാർഗനിർദ്ദേശങ്ങളിലൂടെ മാത്രം  ഫോമയിലേക്ക് ചേർക്കുന്നതിനും മറ്റുമായി ഭരണഘടനയും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ  തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാവലോകനവും ഭേദഗതി നിർദ്ദേശങ്ങളും ക്രോഡീകരിക്കുന്ന പ്രകിയ പുരോഗമിക്കുകയാണ്.

പ്രാഥമിക ഘട്ടമെന്ന നിലയിൽഎല്ലാ അംഗ സംഘടനകളിൽ നിന്നും ഭേദഗതി ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ക്ഷണിച്ചു..സംഘടനയുടെ  ദൈനംദിന പ്രവർത്തന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയുംകൂടുതൽ കാര്യക്ഷമമാകുകയും ചെയ്യുകഭരണഘടനയിലെയും ചട്ടങ്ങളിലെയും നിലവിലുള്ള ന്യൂനതകൾ പരിഹരിക്കുകകുറ്റമറ്റ ഭരണ സംവിധാനത്തിനുതകുന്ന രീതിയിൽ ഭരണഘടനയെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യങ്ങളിൽ പെടുന്നു.

പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലെ ഭരണഘടനയുടെ  പകർപ്പ് എല്ലാ അംഗസംഘടനകൾക്കുംഅയച്ചു കൊടുത്തിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത എല്ലാ സംഘടനകളും അംഗങ്ങളുംതിരുത്തലുകൾകൂട്ടിച്ചേർക്കലുകൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ  https://fomaa.com/bylawssug എന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് നിർദ്ദിഷ്ട ഭരണഘടനാ ഭേദഗതി” 2021 ജൂലൈ 1-നോ അതിനുമുമ്പോ സമർപ്പിക്കണം.

അംഗ സംഘടനകളുടെ രേഖാമൂലമുള്ള നിർദ്ദേശങ്ങൾ ബൈ-ലോ കമ്മിറ്റി അവലോകനം ചെയ്യുകയും ഉചിതമായ രീതിയിൽ  ഉൾപ്പെടുത്തി  കരട് ഭേദഗതികൾ  ദേശീയ സമിതിയിൽ അവതരിപ്പിക്കുംതുടർന്ന് ജനറൽ ബോഡിയുടെ അംഗീകാരത്തിനായി ജനറൽ ബോഡിയിൽ വെക്കും.

ബൈലോ കമ്മറ്റി ഭാരവാഹികളായ  ചെയർമാൻ ഈശോ സാം ഉമ്മൻസെക്രട്ടറി സജി എബ്രഹാംവൈസ് ചെയർമാൻ രാജ് കുറുപ്പ് മെമ്പറന്മാരായ ജെ മാത്യൂസ്സുരേന്ദ്രൻ നായർ,അറ്റോർണി മാത്യു വൈരമണ്ൺ തുടങ്ങിയവരോടൊപ്പം ജോൺ സി വർഗീസ് മാത്യു ചെരുവിൽ രാജു വർഗീസ് എന്നീ വിവിധ കൌൺസിൽ ചെയർപേഴ്സൺന്മാരും ജോർജ് മാത്യു സി പി എ എക്സിക്യൂട്ടീവ് ഓഫീസർസ് ആയ അനിയൻ ജോർജ് ടി ഉണ്ണികൃഷ്ണൻ തോമസ് ടി ഉമ്മൻ തുടങ്ങിയവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു . പ്രിൻസ് നെച്ചിക്കാട് നാഷണൽ കോർഡിനേറ്ററായി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു .

എല്ലാ അംഗസംഘടനകളുംകൂടുതൽ ഉത്തരവാദത്തോടെ സംഘടനയെ ശക്തിപ്പെടുത്താനുള്ള ഈ ഉദ്യമത്തിൽ സഹകരിക്കണമെന്ന് ഫോമാ  നിർവ്വാഹക സമതി പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here