പി പി ചെറിയാന്‍
 
അയോവ: ട്രംപിന്റെ വിദേശ നയങ്ങളെ വിദേശ നയങ്ങളെ പിന്തുണച്ചും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ പ്രശംസിച്ചും മുന്‍ യു.എന്‍ അംബാസിഡര്‍ നിക്കി ഹേലി. 2024 ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായാല്‍ തന്റെ പിന്തുണ ട്രംപിന് ആയിരിക്കുമെന്നും വ്യാഴാഴ്ച (ജൂണ്‍ 24 ന്) വൈകീട്ട്  അയോവയില്‍ നടത്തിയ പ്രസംഗത്തില്‍ നിക്കി ഹേലി ആവര്‍ത്തിച്ചു.

രാജ്യത്തെ ആദ്യ കോക്കസ് സംസ്ഥാനമായ അയോഅവയില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലിങ്കണ്‍ ഡിന്നറിനു മുന്‍പേയാണ് ഹേലി ഈ പ്രസ്താവന നടത്തിയത്. ജൂണ്‍ 30 ന് ട്രംപ് യു.എസ് മെക്സിക്കോ അതിര്‍ത്തി സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബൈഡന്‍ കുടിയേറ്റ വിഷയത്തില്‍ ചുമതലപ്പെടുത്തിയിരുന്ന വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അതിര്‍ത്തി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചതെന്ന് ഒളിയമ്പ് എയ്യുന്നതിനും നിക്കി ഹേലി മറന്നില്ല .

ഇങ്ങനെ ഒരു സാഹചര്യം ഒരുക്കിയതിന് ട്രംപിനോട് നന്ദിയുണ്ടെന്നും ഹേലി പറഞ്ഞു. ജനുവരി ആറിനുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് ട്രംപിനെ ശക്തിയായി വിമര്‍ശിക്കുകയും ട്രംപിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഹേലി തികച്ചും വ്യത്യസ്തയായിട്ടാണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത് .

‘അമേരിക്ക ഫസ്റ്റ്’ എന്ന ട്രംപിന്റെ  പ്രഖ്യാപിത നയവും നോര്‍ത്ത് കൊറിയന്‍ ലീഡര്‍ കിം ജോങ് ഉന്നിനെ ‘ലിറ്റില്‍ റോക്കറ്റ്മാന്‍’ എന്ന വിളിച്ചതും ജനങ്ങളുടെ കയ്യടി വാങ്ങാന്‍ ട്രംപിന് കഴിഞ്ഞതായും ഹേലി പറഞ്ഞു. 2024 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹേലി ആയിരിക്കുമെന്ന പ്രചരണം ശക്തിപ്പെടുന്നതിനിടയിലാണ് ട്രംപിനെ പിന്തുണച്ചും പ്രശംസിച്ചും നിക്കിയുടെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here