പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഫെഡറേഷന്‍ ഓഫ് അലിഗഡ് അലുമിനി അസ്സോസിയേഷന്റെ ഇരുപതാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂണ്‍ 26 ന്. വെര്‍ച്ച്വല്‍ ആയി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ കൊറോണവൈറസ് : ലെസ്സന്‍സ്, ചലഞ്ചസ്, റോള്‍ ഓഫ് അലിഗ്സ്  (‘CORONAVIRUS: LESSONS, CHALLENGES, AND ROLE OF ALIGS’) എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളുമാണ് ഉണ്ടായിരിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

മുഖ്യാതിഥിയായി മുന്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി , ഡോ.അര്‍ഫാ ഖാനം ഷെര്‍വാനി , പ്രൊഫ:എം എം സഫിയന്‍ബഗ് എന്നിവര്‍ പങ്കെടുക്കും .

ജൂണ്‍ 26 ശനിയാഴ്ച രാവിലെ 11 (EST) 8 PM (PST) 8.30 PM (INDIA) ആരംഭിക്കുന്ന വെര്‍ച്വല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് http://aligs.org/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണെന്ന് പ്രസിഡന്റ് സലിം ഷാ , സിക്രട്ടറി ഹാരിസ് ജമാല്‍ എന്നിവര്‍ അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here