മുകളില്‍ നിന്ന് താഴേക്ക് നേര്‍ പകുതിയായി മുറിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു മരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് വീട്ടുമുറ്റത്തുണ്ടായിരുന്ന മരത്തിന് ഈ ഗതി വന്നത്. ഇംഗ്ലണ്ടിലെ സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡില്‍ ഭരത് മിസ്ട്രി എന്നയാളുടെ വീടിനു മുന്നിലുള്ള മരം അയല്‍ക്കാരനാണ് ഇങ്ങനെ പകുതി മുറിച്ചത്.

മിസ്ട്രിയുടെ വീടിനു മുമ്പില്‍ 25 വര്‍ഷമായി നില്‍ക്കുന്ന മരമാണ് അലോസരമാരോപിച്ച് അയല്‍ക്കാരന്‍ പകുതി മുറിച്ചത്. അയല്‍വാസിയുടെ വീടിനു സമീപത്തേക്ക് മരം നില്‍ക്കുന്നത് സംബന്ധിച്ച് നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മരത്തിന്റെ ശിഖരങ്ങള്‍ മിസ്ട്രി പന്ത് പോലെ മുറിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍ അടുത്തിടെ മരത്തിലേക്ക് നിറയെ പ്രാവുകളെത്തി. ഇവയുടെ ശബ്ദവും കാഷ്ഠവുമെല്ലാം തങ്ങള്‍ക്ക് അലോസരമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാരന്‍ വീണ്ടും പരാതിപ്പെടുകയായിരുന്നു.

പിന്നീട് അയല്‍ക്കാരന്‍ തന്നെ മരം പകുതി മുറിച്ചുമാറ്റുകയായിരുന്നുവെന്നും മുറിക്കരുതെന്ന് അപേക്ഷിച്ച് അയാള്‍ കേട്ടില്ലെന്നും മിസ്ട്രി പറഞ്ഞു. അതേസമയം അയാളുടെ പറമ്പിലേക്ക് നില്‍ക്കുന്ന മരം മുറിക്കാന്‍ അയാള്‍ക്കുള്ള അവകാശത്തെ താന്‍ അംഗീകരിക്കുന്നതായും മിസ്ട്രി കൂ്ട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here