ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ കൊറോണയുടെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് പഠനം. കൊവാക്സിന്‍ സ്വീകരിച്ച ആളുകളുടെ ശരീരത്തില്‍ യ.1.1.7(ആല്‍ഫ) യ.1.617(ഡെല്‍റ്റ) എന്നീ കൊറോണ വകഭേദങ്ങള്‍ക്കെതിരായ അന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഹെല്‍ത്ത്(എന്‍ഐഎച്ച്) നടത്തിയ പഠനത്തിനാണ് മികച്ച ഫലപ്രാപ്തി കണ്ടെത്തിയത്.

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കൊവാക്സിന്റെ നിര്‍മ്മാതാക്കള്‍. ഇതുവരെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 25 മില്യണ്‍ ആളുകള്‍ കൊവാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. കൊവാക്സിന്റെ നിര്‍മ്മാണത്തിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഫണ്ടുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത അഡ്ജുവന്റും സഹായിച്ചിരുന്നു.

അതേസമയം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടന്‍ ലഭിച്ചേക്കുമെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ അറിയിച്ചു. മികച്ച ഫലപ്രാപ്തിയാണ് കൊവാക്സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ കാണിച്ചത്. 18 വയസുമുതല്‍ 98 വയസുവരെയുള്ള 25, 800 പേരിലാണ് കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here