പരുക്കിനെത്തുടര്‍ന്ന് അമേരിക്കയുടെ ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ് വിംബിള്‍ഡണില്‍ നിന്നും പിന്മാറി. ആദ്യ റൗണ്ട് പൂര്‍ത്തിയാക്കാതെയാണ് സെറീന മത്സരത്തില്‍ നിന്നും മടങ്ങിയത്. വിംബിള്‍ഡണില്‍ ഇന്നലെ ബലാറസിന്റെ അലക്സാണ്ട്ര സാസ്നോവിച്ചുമായുള്ള മത്സരത്തിനിടെ സെറീനയ്ക്ക് കാലില്‍ പരുക്കേറ്റിരുന്നു. ആദ്യ സെറ്റില്‍ 3-3 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സെറീനയ്ക്ക് പരിക്കേറ്റത്.

പരുക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറേണ്ടി വന്നതോടെ എട്ടാം വിംബിള്‍ഡണ്‍ കിരീടമെന്ന സെറീനയുടെ സ്വപ്നമാണ് തകര്‍ന്നത്. കോര്‍ട്ടില്‍ നിന്നും കണ്ണീരോടെയാണ് സെറീന മടങ്ങിയത്. സെറീനയുടെ സഹോദരി വീനസ് വില്യംസ് ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടില്‍ കടന്നു. റൊമാനിയയുടെ മിഹെയ്ല ബുസര്‍നെസ്‌കുവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വീനസ് തോല്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here